218

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം സിനിമയാക്കാനൊരുങ്ങുകയാണ് A.L വിജയ്. തലൈവി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ബോളിവുഡ് താരം കങ്കണ റണാവത്ത് തലൈവി ആയി വേഷമിടുമ്പോൾ തമിഴ്‌നാട് മുന്മുഖ്യമന്ത്രി M G R ആയി വേഷമിടുന്നത് തമിഴ് നടൻ അരവിന്ദ് സ്വാമിയാണ്.

ചിത്രത്തിന്റെ പോസ്റ്ററുകൾ ഇറങ്ങിയപ്പോൾ മുതൽ പ്രേക്ഷകർ കാത്തിരിക്കുകയാണ്. ജയലളിതയുടെ ഈ ബയോപിക് ചിത്രത്തിൽ മലയാളി താരം ഷംനകാസിമും അഭിനയിക്കുന്നുണ്ട്. ജയലളിതയുടെ കൂട്ടുകാരിയും, പിന്നീട് രാഷ്ട്രീയ നേതാവുമായി തീർന്ന ശശികലയായാണ് ഷംന ചിത്രത്തിലെത്തുന്നത്. നേരത്തെ പ്രിയാമണി അവതരിപ്പിക്കും എന്നു കരുതിയ വേഷമാണിത്.

തലൈവിയില്‍ അഭിനയിക്കുന്ന വിവരം ഷംന തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്. ‘എഎല്‍ വിജയ്‌ ഒരുക്കുന്ന ‘തലൈവി’ എന്ന ചിത്രത്തിന്‍റെ ഭാഗമാകാൻ താനുമുണ്ടെന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. ഉരുക്കുവനിത എന്നറിയപ്പെട്ടിരുന്ന ജയലളിതയുടെ ജീവചരിത്രം പറയുന്ന സിനിമയുടെ ഭാ​ഗമാകാൻ കഴിഞ്ഞത് വളരെ മികച്ച ഒരു അവസരമാണ്.

കങ്കണ റണൗട്ട്, അരവിന്ദ് സ്വാമി എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുക എന്നതും വിലപ്പെട്ട ഒരു അവസരമായി കരുതുന്നു” എന്ന് ഷംന താനെ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. A L വിജയ് സംവിധാനം ചെയ്യുന്ന ഈ ചിത്രം തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് ഒരുക്കുന്നത്.

കെ.വി. വിജയേന്ദ്ര പ്രസാദ് തിരക്കഥയൊരുക്കുന്ന വൈബ്രി, കര്‍മ്മ മീഡിയ എന്നിവയുടെ ബാനറില്‍ വിഷ്ണു വര്‍ധന്‍ ഇന്ദൂരി, ശൈലേഷ് ആര്‍ സിങ് എന്നിവര്‍ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണവും ജി.വി. പ്രകാശ് സംഗീതവും നിർവഹിക്കുന്ന ചിത്രത്തിന് ഗാനങ്ങൾ ഒരുക്കുന്നത് മദന്‍ കര്‍കിയാണ്.


Like it? Share with your friends!

218
B4 Admin

0 Comments

Your email address will not be published. Required fields are marked *