157

പാലക്കാട് : അട്ടപ്പാടി, എപിജെ അബ്ദുൾ കലാം റസിഡൻഷ്യൽ ട്രൈബൽ സ്കൂളിലെ കുട്ടികൾ തയ്യാറാക്കിയ “ഗലസി” എന്ന വീഡിയോ ആൽബത്തിന് ദക്ഷിണേന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമിയുടെ അവാർഡ് ലഭിച്ചു. സംഗീത വീഡിയോ വിഭാഗത്തിൽ മികച്ച രണ്ടാമത്തെ സംഗീത വീഡിയോ ആൽബമായി തെരഞ്ഞെടുത്ത ‘ ഗലസി’ക്ക് 2023 നവംബർ 20ന് തിരുവനന്തപുരം ഭാരത ഭവനിൽ നടക്കുന്ന ചടങ്ങിൽ വച്ച് അവാർഡ് നൽകും. ശരത് പി.സാഗർ സംവിധാനം നിർവഹിച്ച വീഡിയോ ആൽബത്തിന്റെ പ്രകാശനം കഴിഞ്ഞ ആഗസ്റ്റിൽ
പാലക്കാട് ജില്ലാ കളക്ടർ
ഡോ.ചിത്ര ( IAS ) നിർവഹിച്ചു.അട്ടപ്പാടിയുടെ പ്രകൃതി രമണീയതയും, ഗോത്ര ജനതയുടെ ജീവിതവും, സാംസ്കാരിക തനിമയും, കാർഷിക പൈതൃകവും, ഗോത്ര സംഗീതവും, താളവും സമന്വയിപ്പിച്ച് കുട്ടികൾ തന്നെ എഴുതി , പാടി ആടി അഭിനയിച്ച് തയ്യാറാക്കിയ ആൽബമാണ് പ്രാചീന ഗോത്ര ഊരായ “ഗലസി”യുടെ പേരിൽ ആവിഷ്കരിക്കപ്പട്ട ഈ സംഗീത ആൽബം. ഇൻഡിവുഡ് ഫിലിം ക്ലബ്ബ് ട്രൈബൽ മേഖലയിൽ പ്രവർത്തനം കുറിച്ചിട്ട് ഒന്നരവർഷം പിന്നിടുമ്പോൾ ഇത്തരം അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും
ഗലസിയുടെ പിന്നിൽ പ്രവർത്തിച്ച മുഴുവൻ കുട്ടികളെയും പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും ഇൻഡിവുഡ് ഫൗണ്ടർ ഡയറക്ടർ സർ. സോഹൻ റോയി പറഞ്ഞു . ട്രൈബൽ മേഖലയിലെ കുട്ടികൾക്ക് സിനിമയുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയത്തെക്കുറിച്ച് കൃത്യമായ പരിശീലനം ലഭ്യമാക്കുമെന്നും അതിലൂടെ ഉന്നതങ്ങളിലേക്ക് എത്തിച്ചേരാൻ അവർക്ക് സാധിക്കുമെന്ന് വിശ്വസിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു .
എപിജെ അബ്ദുൾ കലാം ട്രൈബൽ സ്കൂൾ മാനേജർ ഉമാ പ്രേമൻ, പ്രിൻസിപ്പൽ പി.ജി ജയിംസ്, മറ്റ് അധ്യാപകർ എന്നിവരുടെ എല്ലാം പിന്തുണയോടെയാണ് ആൽബം റിലീസ് ചെയ്തത്.

പിന്നണിയിൽ

സംവിധാനം : ശരത് പി. സാഗർ
ഛായാഗ്രഹണം : എസ്. വിഘ്നേശ്വരൻ
സംഗീതം – രാജേഷ് അപ്പുക്കുട്ടൻ
നൃത്തസംവിധാനം : അനിൽ നടന,
വരികൾ : ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ,
മണികണ്ഠൻ, രാജൻ നരസിമുക്ക് .
റെക്കോർഡിങ് & മിക്സിങ് : ബൈശോയ് അനിയൻ.
ഇൻസ്ട്രമെന്റ്സ് റെക്കോർഡിങ് : വരദം മീഡിയ
ഡ്രോൺ ഷോട്ട് : ടോണി രാജ്
ഗാനാലാപനം : എപിജെ ഗായക സംഘം


Like it? Share with your friends!

157
Editor

0 Comments

Your email address will not be published. Required fields are marked *