113

വർക്കി – റിവ്യൂ
നന്മയുള്ള ഒരു കൊച്ചു സിനിമ

നാദർഷയുടെ അനുജൻ നായകനാകുന്ന സിനിമ. നല്ല പാട്ടുകൾ അതു കൊണ്ട് തന്നെ സിനിമയ്ക്ക് കയറി
നല്ല ഒരു കൊച്ചു സിനിമ
മേബിൾ പോത്തൻ (ദൃശ്യ) എന്ന യുവ ഡോക്ടറുടെ കല്യാണ തലേന്ന്. ഡോക്ടറെ തട്ടികൊണ്ട് പോകുന്ന വർക്കി .കൊട്ടേഷൻ സ്വീകരിച്ച ആശാൻ (സലിം കുമാർ) പെട്ടന്ന് മരിക്കുന്നു. നായികയെ തിരികെ വീട്ടിൽ വിടുന്ന നായകൻ. തുടർന്ന് ഹോസ്പിറ്റലിൽ വെച്ച് വീണ്ടും വർക്കിയെ കാണുന്ന മേബിൾ .അവർ തമ്മിൽ നല്ല സുഹൃത്തുക്കളാകുന്നു. കൊട്ടേഷനുമായി ഒരാൾ വീണ്ടും എത്തുന്നു.തുടർന്നങ്ങോട്ടുള്ള സംഭവങ്ങൾ

കഥാപാത്രങ്ങളിലൂടെ
* വർക്കി
നാദർഷയുടെ അനുജൻ സമദ് മനോഹരമായി അവതരിപ്പിച്ചു.ആക്ഷൻ രംഗങ്ങളിലും പ്രണയരംഗങ്ങളിലും സ്വഭാവിക അഭിനയം
കാഴ്ചവെച്ചു
* ഡോ: മേബിൾ പോത്തൻ
പുതുമുഖം ദൃശ്യ നന്നായി ചെയ്തു.

https://www.facebook.com/DrishyaDineshOfficial/

ആദ്യ സിനിമ എന്ന് തോന്നില്ല നല്ല സ്കീൻ പ്രസൻസ്.മലയാളത്തിലെ മികച്ച നടിമാരുടെ നിരയിലേക്ക് ദൃശ്യ എത്തുന്ന കാലം വിദൂരമല്ല
* നായകന്റെ കൂട്ടുകാരൻ
ചിത്രത്തിൽ സ്കോർ ചെയ്ത മറ്റൊരു താരം.പുതുമുഖ നടൻ (ലിതിൻ ) കോമഡി സെന്റിമെൻസ് രംഗങ്ങളിൽ തിളങ്ങി 
അലൻസിയർ, സലിം കുമാർ, ബൈജു എഴുപുന്ന അടക്കമുള്ള മറ്റ് താരങ്ങളും തങ്ങളുടെ റോൾ മനോഹരമാക്കി. ജോമോൻ സൂരജ് ഒക്കെ തുടക്കത്തിൽ നന്നായി വന്നുവെങ്കിലും സെക്കൻഡ് ഹാഫ് എങ്ങോട്ടോ പോയി.
നെഗറ്റീവ്
നായികക്ക് ഡബ്ബിംഗ് ചെയ്തത് ( എനർജി ഇല്ലാത്തതു പോലെ തോന്നി ) നായികയുടെ നല്ല പ്രകടനം കാലം അത് നമുക്ക് വല്യ നെഗറ്റീവായി തോന്നില്ല
ചിത്രം വളരെ പെട്ടന്ന് തീർന്നു ഒരു 15 മിനിറ്റ് കൂടി കുറച്ച് കോമഡികൾ ചേർത്തിരുന്നെങ്കിൽ
ക്ലെമാക്സ് ഫൈറ്റ് കുറച്ചു കൂടി നന്നാക്കാമായിരുന്നു
പുതിയ നായകൻ, നായിക, സംവിധായകൻ ചെറിയ കുറവുകൾ നമുക്ക് ക്ഷമിക്കാം
കുറഞ്ഞ ബഡ്ജറ്റിൽ അത്യാവശ്യം നന്നായി സിനിമ ചെയ്തു
തീയേറ്ററിൽ സിനിമ കണ്ട് പ്രോത്സാഹിപ്പിക്കാം
റേറ്റിംഗ് 3.5/5


Like it? Share with your friends!

113
B4 Admin

0 Comments

Your email address will not be published. Required fields are marked *