356

സാമൂഹ്യ മാധ്യമമായ വാട്സാപ്പ് ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള ഒരു ആപ്പ് ആണ്. ചാറ്റിങ്ങിനും, വീഡിയോ കോൾ ചെയ്യുന്നതിനായി നിരവധി പേരാണ് ഇതുപയോഗിക്കുന്നത്. ഈ വാട്സാപ്പിൽ പണമിടപാട് സേവനം ആരംഭിക്കാൻ ഒരുങ്ങുകയാണ് നാഷണൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ.

ഘട്ടം ഘട്ടം ആയി നടക്കുന്ന ഈ മാറ്റത്തിൽ ആദ്യം ഒരു കോടി ആളുകളിലാണ് ഈ സേവനം എത്തിക്കുന്നത്. ഉപഭോക്താക്കളുടെ വിവരങ്ങൾ ഇന്ത്യയിൽ തന്നെ നിലനിൽക്കാനായാണ് ഇത് കൊണ്ട് വരുന്നത്. 40 കോടിയോളം വാട്സാപ്പ് ഉപഭോക്താക്കൾ ഉണ്ടെന്നാണ് വിലയിരുത്തൽ.

അതുകൊണ്ട് തന്നെ എല്ലാവരിലേക്കും ഘട്ടം ഘട്ടമായി ഈ പേയ്മെന്റ് സംവിധാനം എത്തും. വാട്സാപ്പ് പയ്മെന്റ്റ് കൂടി വന്നാൽ വിപണിയിലെ പേടിഎം, ഫോൺ പേ, ഗൂഗിൾ പേ തുടങ്ങിയവ കടുത്ത മത്സരമാവും ഉണ്ടാകാൻ പോകുന്നത്.

ഇന്ത്യയിലെ പേയ്മെന്റ് വിപണിയുടെ വളർച്ചയെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയിൽ വാട്സാപ്പ് പേ കൊണ്ടുവരുന്നത്. പുതിയ ആപ്പ് ആയാലും വാട്സാപ്പിന്റെ ഉപയോക്താക്കളെ കൊണ്ട് ഈ പേയ്മെന്റ് സംവിധാനം വളർത്താനാകും എന്നാണ് കരുതുന്നത്.



Like it? Share with your friends!

356
B4 Admin

0 Comments

Your email address will not be published. Required fields are marked *