Featured Film News

ആസിഫ് അലി – ജിസ് ജോയ് ടീം വീണ്ടും; രചന ബോബി – സഞ്ജയ്

ആസിഫ് അലി – ജിസ് ജോയ് ടീം വീണ്ടും; രചന ബോബി – സഞ്ജയ്

ഒരുപിടി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ആസിഫ് അലി – ജിസ് ജോയ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. ഡ്രീം ക്യാച്ചർ പ്രൊഡക്ഷൻസ്, കാലിഷ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ടി ആർ ഷംസുദ്ദീൻ, വേണു ഗോപാലകൃഷ്ണൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ബോബി – സഞ്ജയ് ടീം ആണ്. “ഇന്നലെ” വരെ എന്ന ചിത്രത്തിന് ശേഷം ജിസ് ജോയ് – ആസിഫ് അലി ടീമിന് വേണ്ടി ബോബി – സഞ്ജയ് ടീം തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണിത്.

ബൈസൈക്കിൾ തീവ്സ്, സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും, ഇന്നലെ വരെ, തലവൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലി – ജിസ് ജോയ് ടീം ഒന്നിക്കുന്ന ആറാം ചിത്രമാണിത്. ഡ്രീം ക്യാച്ചർ പ്രൊഡക്ഷൻസ്, കാലിഷ് പ്രൊഡക്ഷൻസ് എന്നിവയുടെ അഞ്ചാം നിർമ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം. ഈ വർഷം തന്നെ ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കും. പിആർഒ – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ

admin

About Author

You may also like

Featured Film News

പൊട്ടിച്ചിരിപ്പിക്കായി മരണമാസ്ഒരുങ്ങുന്നു.

്രദർശന ശാലകളിൽ പൊട്ടിച്ചിരിയുടെ അലയൊലികൾ സൃഷ്ടിക്കാൻ കഴിയുന്ന മരണമാസ് എന്ന ചിത്രത്തിന് കൊച്ചിയിൽ തിരി തെളിഞ്ഞു.പൂർണ്ണമായും ഡാർക്ക് ഹ്യൂമർ അവതരിപ്പിക്കുന്ന ഈ ചിത്രമായിരിക്കുമിത്.ടൊവിനോ തോമസ് പ്രൊഡക്ഷൻസ് ഇൻ
Featured Film News

നാട്ടിൽ സുപരിചിതനായബംഗാളി നായരുടെ ചായക്കടയിൽ അവിചാരിതമായി കണ്ടുമുട്ടിയ വിനായകനും സുരാജും തമ്മിലിടയുന്ന ദൃശ്യങ്ങളോടെ തെക്ക് വടക്ക് സിനിമയുടെ രസകരമായ പുതിയ ആമുഖ വീഡിയോ.

ആമുഖ ടീസറുകൾ കൊണ്ട് മലയാള സിനിമയിൽ പുതിയ ട്രെൻഡ് സൃഷ്ടിക്കുകയാണ് ‘തെക്ക് വടക്ക്’ സിനിമ. കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ ആമുഖ ടീസറുകൾ മലയാളത്തിൽ ആദ്യാനുഭവമാണ്. “കെഎസ്ഇബി എഞ്ചിനീയറായ