യുഎൻഇപി(UNEP) ഈശ ഫൗണ്ടേഷനെ ഐക്യരാഷ്ട്ര പരിസ്ഥിതി അസംബ്ലിയിൽ അംഗീകരിച്ചു


0
2.9k shares

21 ജൂലായ് 2020, കോയമ്പത്തൂർ: ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടി (യുനെപ്/UNEP), ഐക്യരാഷ്ട്ര പരിസ്ഥിതി അസംബ്ലിക്കും(യുഎൻ‌ഇ‌എ), അതിന്റെ അനുബന്ധ സ്ഥാപനങ്ങൾക്കും നിരീക്ഷക പദവി നൽകി അതിനെ അധികാരപ്പെടുത്തിയതായി ഈശ ഫൗണ്ടേഷൻ അറിയിച്ചു. ആഗോള ഗ്രൂപ്പ് മീറ്റിംഗുകളിൽ പങ്കെടുക്കുക, സർക്കാരുകളുടെ പ്രതിനിധികളുമായുള്ള ആശയവിനിമയം നടത്തുന്നതിലൂടെ, നയ രൂപീകരണത്തെ സ്വാധീനിക്കാനുള്ള ഒരു വേദി സൃഷ്ടിക്കുക എന്നിവ ഉൾപ്പെടെ എൻ‌ജി‌ഒകൾക്ക് (NGO) അംഗീകാരം ലഭിച്ചിട്ടുള്ള നിരവധി ഉത്തരവാദിത്തങ്ങൾ വാഗ്ദാനം ചെയ്യുന്നു. 2018 ൽ ഇന്ത്യ ആതിഥേയത്വം വഹിച്ച ലോക പരിസ്ഥിതി ദിന പരിപാടിയിൽ യുഎൻഇപിയുമായി (UNEP) ഈശ മുമ്പും പങ്കാളിയായിട്ടുണ്ട്.

Parenting: How Sadhguru Nurtured His Daughter Radhe

Sadhguru gives us a rare glimpse into his role as a father, and how he raised his daughter Radhe while building the Isha Foundation from scratch.

Posted by Sadhguru on Sunday, July 26, 2020

കഴിഞ്ഞ സെപ്റ്റംബറിൽ ഈശ ഫൗണ്ടേഷനെ ഐക്യരാഷ്ട്രസഭയുടെ, ഭൂമിയെ മരുഭൂമി ആക്കാതെ തടയുന്നതിനുള്ള കൂട്ടായ്മ, (കൺവെൻഷൻ ടു കോംബാറ്റ് ഡെസേർട്ടിഫിക്കേഷൻ) (യുഎൻ‌സി‌സി‌ഡി/ UNCCD) അതിന്റെ പാർട്ടികളുടെ കൺവെൻഷനിലേക്ക് (സി‌ഒ‌പി/ COP) അംഗീകാരം നൽകിയിരുന്നു. സെപ്റ്റംബറിൽ ന്യൂഡൽഹിയിൽ നടന്ന യുഎൻ‌സി‌സി‌ഡിയുടെ സി‌ഒ‌പി 14 ഉച്ചകോടിയിൽ സംസാരിക്കാൻ ഈശ ഫൗണ്ടേഷന്റെ സ്ഥാപകനായ സദ്ഗുരുവിനെ ക്ഷണിച്ചിരുന്നതാണ്.

യുഎൻ വാട്ടർ, യു‌എൻ‌സി‌സി‌ഡി, യുനെസ്കോ എന്നിവയുൾപ്പെടെ നിരവധി യു‌എൻ‌ ബോഡികൾ‌ കൂടാതെ ഐക്യരാഷ്ട്രത്തിന്റെ പൊതുസഭയിലും (United Nations GeneralAssembly UNGA), നദികൾക്കായുള്ള പ്രചാരണം ആരംഭിച്ചതോടെ (RFR) സദ്‌ഗുരുവിനെ ക്ഷണിച്ചിട്ടുള്ളതാണ്. 162 ദശലക്ഷം ആളുകൾ അംഗീകരിച്ച ഇന്ത്യയിലെ ഈ റെക്കോർഡ് ഉത്തരവിലൂടെയുള്ള പ്രവർത്തനങ്ങൾ, ആദ്യമേ തന്നെ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നതാണ്. തുടർന്ന്, ആർ‌എഫ്‌ആറിന്റെ നയ ശുപാർശകൾ ഇന്ത്യാ ഗവൺമെന്റിന്റെ നദി പുനരുജ്ജീവന മാർഗ്ഗനിർദ്ദേശങ്ങളുടെ മൂലക്കല്ലായി. യുഎൻ പരിസ്ഥിതിയുടെ (യുഎൻ എൻവയോൺമെന്റിന്റെ) നേതൃത്വത്തിലുള്ള ‘പ്രകൃതി അധിഷ്ഠിത പരിഹാരങ്ങൾ’ (നേച്ചർ ബേസ്ഡ് സൊല്യൂഷൻസ്) സഖ്യത്തിന്റെ ഭാഗമായി 2019 ലെ യുഎൻ ക്ലൈമറ്റ് ആക്ഷൻ സമ്മിറ്റിൽ റാലി ഫോർ റിവേഴ്‌സ് അവതരിപ്പിച്ചു. യുഎൻ സെക്രട്ടറി ജനറലിന്റെ പ്രകൃതി അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങളുടെ സമാഹാരത്തിൽ റാലി ഫോർ റിവേഴ്‌സ് (RfR) ഉൾപ്പെടുത്തിയിട്ടുണ്ട്.

റാലി ഫോർ റിവേഴ്‌സ് കഴിഞ്ഞ വർഷം രണ്ട് ഗംഭീരമായ പദ്ധതികളാണ് തുടങ്ങി വച്ചത്. മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിലെ വാഗാഡി നദി പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിക്ക്, സംസ്ഥാന പിന്തുണ ലഭിച്ചു കഴിഞ്ഞു. പദ്ധതി നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കാൻ മഹാരാഷ്ട്ര സർക്കാർ അടുത്തിടെ ഒരു പ്രത്യേക ഉദ്ദേശ്യ സംഘം (എസ്പിവി/ SPV) രൂപീകരിച്ചു. റാലി ഫോർ റിവേഴ്‌സ് വോളന്റിയർമാർ- ‘നദി വീരാസ്’ – സംസ്ഥാന സർക്കാരിന്റെ നടപ്പാക്കൽ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നു.

കഴിഞ്ഞ സെപ്റ്റംബറിൽ ദക്ഷിണേന്ത്യയിലെ പ്രധാന ജീവിതമാർഗമായ പക്ഷെ, കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഭയാനകമായി വറ്റിക്കൊണ്ടും ഇരിക്കുന്ന കാവേരി നദിയെ പുനരുജ്ജീവിപ്പിക്കാനുള്ള ആവശ്യത്തിനായി സദ്ഗുരു കാവേരി കോളിംഗ് എന്ന പദ്ധതി ആരംഭിച്ചു. പദ്ധതി നടപ്പാക്കലിൽ കാവേരി കോളിംഗ് ടീമുകൾ കർണാടക, തമിഴ്‌നാട് എന്നീ രണ്ട് സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നു. സ്വകാര്യ കൃഷിസ്ഥലങ്ങളിൽ നദീതട പ്രദേശത്ത് 2.42 ബില്യൺ മരങ്ങൾ നട്ടുപിടിപ്പിക്കാൻ കർഷകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 12 വർഷത്തെ പദ്ധതി. ഉഷ്ണമേഖലാ പ്രദേശങ്ങളിലെ നദികളുടെ പുനരുജ്ജീവനത്തിനുള്ള ആഗോള ബ്ലൂപ്രിന്റായി കാവേരി കോളിംഗ് അന്താരാഷ്ട്ര ശ്രദ്ധ നേടി.

പാരിസ്ഥിതിക ഉന്നമനത്തിന് പ്രയോജനകരമായ രീതിയിലാണ് രണ്ട് പദ്ധതികളും സാമ്പത്തിക മാതൃകകളായി രൂപകൽപ്പന ചെയ്തിരിക്കുന്നത്. വൃക്ഷാധിഷ്ഠിത കാർഷിക മേഖലയിലൂടെ കർഷകരുടെ വരുമാനം ഗണ്യമായി വർദ്ധിപ്പിക്കുകയെന്നതാണ് ഇവയുടെ ലക്ഷ്യം. സാമ്പത്തിക നേട്ടത്തിനായി 5 ദശലക്ഷത്തിലധികം കർഷകരെ അവരുടെ കൃഷിസ്ഥലങ്ങളിൽ ഉയർന്ന മൂല്യമുള്ള വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ ഈ പദ്ധതികൾ സഹായിക്കും, കൂടാതെ 84 ദശലക്ഷത്തിലധികം ആളുകൾക്ക് ഭക്ഷ്യ-ജല സുരക്ഷയെ ഗുണപരമായി ബാധിക്കുകയും ചെയ്യും.

ഈശ ഫൗണ്ടേഷന് 2007 മുതൽ ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക സമിതിയുമായി (എ ക്കോസോക്ക്/ ECOSOC) പ്രത്യേക ഉപദേശക പദവി വഹിച്ചിട്ടുണ്ട്.


Like it? Share with your friends!

0
2.9k shares

What's Your Reaction?

hate hate
0
hate
confused confused
0
confused
fail fail
0
fail
fun fun
0
fun
geeky geeky
0
geeky
love love
0
love
lol lol
0
lol
omg omg
0
omg
win win
0
win
Seira

Choose A Format
Personality quiz
Series of questions that intends to reveal something about the personality
Trivia quiz
Series of questions with right and wrong answers that intends to check knowledge
Poll
Voting to make decisions or determine opinions
Story
Formatted Text with Embeds and Visuals
List
The Classic Internet Listicles
Countdown
The Classic Internet Countdowns
Open List
Submit your own item and vote up for the best submission
Ranked List
Upvote or downvote to decide the best list item
Meme
Upload your own images to make custom memes
Video
Youtube, Vimeo or Vine Embeds
Audio
Soundcloud or Mixcloud Embeds
Image
Photo or GIF
Gif
GIF format