Featured Film News

കവിയായും ഗാനരചയിതാവായുംചലച്ചിത്ര നിർമ്മാതാവായും തിരക്കഥാകൃത്തായും സംവിധായകനായുംതന്റെ സർഗ സംഭാവനകളാൽകലാകൈരളിയെ സമ്പുഷ്ടമാക്കിയ പ്രതിഭാധനൻയൂസഫലി കേച്ചേരിമണ്മറഞ്ഞിട്ട് ഇന്നേക്ക് (21.3.2025)10 വർഷം തികയുന്നു.

കവിയായും ഗാനരചയിതാവായും
ചലച്ചിത്ര നിർമ്മാതാവായും തിരക്കഥാകൃത്തായും സംവിധായകനായും
തന്റെ സർഗ സംഭാവനകളാൽ
കലാകൈരളിയെ സമ്പുഷ്ടമാക്കിയ പ്രതിഭാധനൻ
യൂസഫലി കേച്ചേരി
മണ്മറഞ്ഞിട്ട് ഇന്നേക്ക് (21.3.2025)
10 വർഷം തികയുന്നു.

സംസ്ഥാന / ദേശീയ തലങ്ങളിൽ നിരവധി ബഹുമതികൾക്ക് അർഹനായ ഇദ്ദേഹം സിനിമയ്ക്കുവേണ്ടി സംസ്കൃതത്തിൽ ഗാനരചന നിർവ്വഹിച്ചിട്ടുള്ള ഏക കവിയാണ്.
കേരള സാഹിത്യ അക്കാഡമിയുടെ ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുളള
യൂസഫലി കേച്ചേരി ഗാനരചന നിർവ്വഹിച്ച
അതിമനോഹര ഗാനങ്ങളടങ്ങിയ
ശരപഞ്ജരം
ആധുനിക ഡിജിറ്റൽ സാങ്കേതിക മികവോടെ
ഈ വരുന്ന ഏപ്രിൽ 25ന്
തിയേറ്ററുകളിൽ റീ റിലീസ് ചെയ്യപ്പെടുകയാണ്.

G.P. ഫിലിംസിന്റെ ബാനറിൽ
G.P. ബാലൻ നിർമ്മിച്ച്
ജയൻ മാസ്മരിക പ്രഭാവത്തോടെ നിറഞ്ഞാടിയ ശരപഞ്ജരത്തിനു വേണ്ടി
ദേവരാജൻ ഈണം പകർന്ന്
യൂസഫലി കേച്ചേരി രചിച്ച
അമ്പലക്കുളത്തിലെ ആമ്പൽപോലെ
കണ്വാശ്രമത്തിലെ മാൻപോലെ …
ശൃംഗാരം വിരുന്നൊരുക്കി
തേൻകിണ്ണം ചുണ്ടിലൊതുക്കി …
മലരിന്റെ മണമുള്ള രാത്രി
മാസ്മര ലയമുള്ള രാത്രി …
തെയ്യക തെയ്യക താളം
തെക്കൻകാറ്റിന്റെ മേളം …
സാരസ്വത മധുവേന്തും
സരസീരുഹമേ സംഗീതമേ …
തുടങ്ങിയ എല്ലാ ഗാനങ്ങളും
പതിറ്റാണ്ടുകൾക്കിപ്പുറവും
സംഗീതാസ്വാദകരുടെ ഹൃദയത്തിൽ
നിത്യഹരിതകാന്തിയോടെ നിലകൊള്ളുന്നു.

പോയ്മറഞ്ഞ ഒരു വസന്തകാലം
ശരപഞ്ജരം റീ റിലീസിംഗിലൂടെ
വീണ്ടും വെള്ളിത്തിരയിൽ അനുഭവിച്ചറിയാൻ ആസ്വദിക്കാൻ കാത്തിരിക്കുന്ന ഈ വേളയിൽ
യൂസഫലി കേച്ചേരി എന്ന കാവ്യകുലപതിയ്ക്ക്
സ്മരണാഞ്ജലി അർപ്പിക്കുന്നു 🌹🌹🌹

          ROSHIKA ENTERPRISES

admin

About Author

You may also like

Featured Film News

പൊട്ടിച്ചിരിപ്പിക്കായി മരണമാസ്ഒരുങ്ങുന്നു.

്രദർശന ശാലകളിൽ പൊട്ടിച്ചിരിയുടെ അലയൊലികൾ സൃഷ്ടിക്കാൻ കഴിയുന്ന മരണമാസ് എന്ന ചിത്രത്തിന് കൊച്ചിയിൽ തിരി തെളിഞ്ഞു.പൂർണ്ണമായും ഡാർക്ക് ഹ്യൂമർ അവതരിപ്പിക്കുന്ന ഈ ചിത്രമായിരിക്കുമിത്.ടൊവിനോ തോമസ് പ്രൊഡക്ഷൻസ് ഇൻ
Featured Film News

നാട്ടിൽ സുപരിചിതനായബംഗാളി നായരുടെ ചായക്കടയിൽ അവിചാരിതമായി കണ്ടുമുട്ടിയ വിനായകനും സുരാജും തമ്മിലിടയുന്ന ദൃശ്യങ്ങളോടെ തെക്ക് വടക്ക് സിനിമയുടെ രസകരമായ പുതിയ ആമുഖ വീഡിയോ.

ആമുഖ ടീസറുകൾ കൊണ്ട് മലയാള സിനിമയിൽ പുതിയ ട്രെൻഡ് സൃഷ്ടിക്കുകയാണ് ‘തെക്ക് വടക്ക്’ സിനിമ. കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ ആമുഖ ടീസറുകൾ മലയാളത്തിൽ ആദ്യാനുഭവമാണ്. “കെഎസ്ഇബി എഞ്ചിനീയറായ