‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 4ന് തിയേറ്ററുകളിൽ | രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പൊലീസ് ആക്ഷൻ ചിത്രം
ലോ ആൻഡ് ഓർഡർ
( Law &Order )
സെപ്റ്റംബർ നാലിന്
……………………………….
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ (Law & Order ) എന്ന ചിത്രം സെപ്റ്റർ നാലിന് റിലീസ് ഡേറ്റ് അനൗൺസ് ചെയ്തു കൊണ്ട് പുതിയ പോസ്റ്റർ എത്തി.
ചിത്രത്തിലെ ലീഡ് റോൾ കൈകാര്യം ചെയ്യുന്ന പ്രകാശ് വർമ്മ അവതരിപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനും, ജൂനിയേഴ്സായ അഞ്ചു ചെറുപ്പക്കാരും അവരുടെ ഉദ്യമമാണ് പോസ്റ്ററിൽ കാണുന്നത്. .
ഒരു പൊലീസ് ചിത്രത്തെ ഓർമ്മിപ്പിക്കുന്ന
താണ് ഈ പോസ്റ്റർ.
സത്യം സിനിമാസ് ,മഹാ സുബൈർ മൂവി ക്ഷേത്ര എന്നീ ബാനറുകളിൽ പ്രേമചന്ദ്രൻ ഏ. ജി, മഹാ സുബൈർ എന്നിവരാണ് ഇദ ചിത്രം നിർമ്മിക്കുന്നത്.
കൊച്ചി നഗരത്തിൻ്റെ പശ്ചാത്തിൽ പൂർണ്ണമായും ഒരു പൊലീസ് സ്റ്റോറി ആക്ഷൻ,മാസ് എൻ്റെർടൈനറായി അവതരിപ്പിക്കുക യാണ് ഈ ചിത്രത്തിലൂടെ .
വലിയ മുതൽമുടക്കിൽ
തൊണ്ണൂറുദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണം കൊച്ചിക്കു പുറമേ കണ്ണൂർ, വയനാട് ,. കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലായിട്ടാണ് പൂർത്തിയായിരിക്കുന്നത്.
ആക്ഷന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ദക്ഷിണേന്ത്യയിലെ മികച്ച ആക്ഷൻ കോറിയോഗ്രാ
ഫേഴ്സ് ആയ ഫീനിക്സ് പ്രഭ്യ , പി.സി. സ്റ്റണ്ട്സ്,, മാഫിയാ ശശി എന്നിവർ ആക്ഷൻ ഒരുക്കിയിരിക്കുന്നു .
പ്രകാശ് വർമ്മയും, അഭിരാമിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ
: ഋതു ദേവ് അയ്യപ്പൻ ,ഷനൂദ് ഇബ്രാഹിം , ഡോൺ മൈക്കിൾ , സജൻ സുദർശൻ, നിജാദ് ബാബു തോമസ്, ഷെർഷ ഷെരിഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആൻ്റെണി, ബോബി കുര്യൻ, വി.കെ. പ്രകാശ് , സുരേഷ് കൃഷ്‌ണ , ജോയ് മാത്യു , ദേവൻ, ആനന്ദ് മൻമഥൻ, ജോണി ആൻ്റെണി ഭീമൻരഘു, നന്ദു.ജെയ്സ് ജോസ്, അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ് . ശങ്കർ രാമകൃഷ്ണൻ,, നന്ദൻ ഉണ്ണി. അക്ഷയ് രാധാകൃഷ്ണൻ , മോഹൻ ജോസ്, മാധുരി , സാബുമോൻഗുണ്ടു കാട് സാബു,
മുരുകൻ, സന്ധ്യാ രാജേന്ദ്രൻ, വൈഷ്‌ണവി,രമാദേവി അംബികാനായർ, എന്നിവരും പ്രധാന താരങ്ങളാണ്.
ഇവർക്കൊപ്പം കാരിക്കാമുറി ഷണ്മുഖം എന്ന ജനപ്രിയ കഥാപാത്രത്തെ മമ്മൂട്ടി വീണ്ടും ഇദ ചിത്രത്തിൽ അവതരിപ്പിക്കുന്ന
തായി വാർത്ത ശക്തമായി പ്രചരിക്കുന്നു..
ഗാനങ്ങൾ – ഷിബു ചക്രവർത്തി,
സംഗീതം – ജോ ഡാനിയേൽ,
പശ്ചാത്തല സംഗീതം ബിജിപാൽ .
ഛായാഗ്രഹണം – പ്രശാന്ത് രവീന്ദ്രൻ .
എഡിറ്റിംഗ് – മനോജ് കണ്ണോത്ത്. 1
കലാസംവിധാനം – സാബു റാം.
മേക്കപ്പ് – റോഷൻ എൻ. ജി.
കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ്.
സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി .
സൗണ്ട് ഡിസൈൻ – കിഷൻ സപ്താ .
ലൈൻ പ്രൊഡ്യൂസർ -സുനിൽ സിംഗ്-
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ . – വി ബോസ് .
ഡിസൈൻ – ആൻ്റെണി സ്റ്റീഫൻ .
കാസ്റ്റിംഗ് ഡയറക്ടർ – ശാലിനി.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രസാദ് നമ്പ്യാങ്കാവ് .
പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ .



