302

ഒരാളുടെ ജീവൻ രക്ഷിക്കുക എന്നത് ദൈവ തുല്യമായ പ്രവൃത്തിയാണ്. അപ്പോൾ രണ്ടു പേരുടെ ജീവൻ രക്ഷിക്കേണ്ട നിയോഗം വന്നുചേർന്നാൽ, ആ നിയോഗം മനസ്സാന്നിധ്യം വിടാതെ നിറവേറ്റിയ ഒരു നഴ്സ് ഉണ്ട്. മലയാളികളുടെ അഭിമാനമായ തിരുവനന്തപുരം വെട്ടുകാട് സ്വദേശി ആയ സിസ്റ്റർ സുധ ജോണി.

സിസ്റ്റർ സുധ ജോണിയുടെ ജീവിതത്തിൽ മറക്കാൻ കഴിയാത്ത അനുഭവം ഈ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയപ്പോൾ ശ്വാസമടക്കിപ്പിടിച്ച് മാത്രമേ നമുക്ക് ഇത് കേട്ടിരിക്കാൻ ആകൂ. സുധ ജോണി തന്റെ അനുഭവം പറയുന്നത് ഇങ്ങനെ, ഞാൻ നഴ്സിംഗ് പഠിച്ച ഇറങ്ങിയത് കൊല്ലം ബെൻസിഗർ ആശുപത്രിയിൽ നിന്നാണ്. 1997 കോഴ്സ് കഴിഞ്ഞ് രണ്ട് മാസം അവിടെ തന്നെ ജോലി ചെയ്തു. നഴ്സിംഗ് കരിയറിലെ മറക്കാനാവാത്ത അനുഭവം ഓർത്തെടുക്കാൻ പറഞ്ഞാൽ മനസ്സിലേക്ക് ആദ്യം വരുന്നത് ഒരു യുവതിയുടെ മുഖമാണ്. ബാത്റൂമിൽ പ്രസവിച്ച യുവതി. 1998 ലാണ് സംഭവം. ഞാൻ ബെൻസിഗർ ൽ ഉള്ള സമയം. അന്നെനിക്ക് നൈറ്റ് ഡ്യൂട്ടി ആണ്. പുരുഷന്മാരുടെ സർജിക്കൽ വാർഡിൽ. രണ്ട് കിടക്കകളുള്ള മുറികളുണ്ട്. അതിലൊന്നിൽ ആയിരുന്നു കൊല്ലം സ്വദേശിയായ യുവാവ് കിടന്നിരുന്നത്. ഹെർണിയ ശസ്ത്രക്രിയ വേണ്ടിയാണ് അഡ്മിറ്റ് ആയത്. ശസ്ത്രക്രിയ നടന്നിട്ടില്ല ആയിരുന്നു. കൂട്ടിന് എട്ടു മാസം ഗർഭിണിയായ ഭാര്യയും. അവരുടെ രണ്ടാമത്തെ ഗർഭം ആണ്. ഞാൻ രാത്രി ഡ്യൂട്ടി കഴിഞ്ഞ് ചുമതല കൈമാറാനുള്ള ഒരുക്കത്തിലായിരുന്നു. പെട്ടെന്നാണ് ഒരു രോഗി നഴ്സിംഗ് റൂമിലേക്ക് ഓടിക്കയറി വന്നത്. ഹെർണിയ ശസ്ത്രക്രിയയ്ക്ക് വന്ന യുവാവ് കിടക്കുന്ന റൂമിലുള്ള മറ്റൊരു രോഗിയാണ് ഓടിക്കിതച്ചു വന്നത്. യുവാവ് മുറിയിൽ ഇല്ല. ചായ വാങ്ങാൻ പുറത്തേക്ക് പോയി. ഗർഭിണിയായ യുവതി ബാത്റൂമിൽ ആണ്. അതിനകത്ത് നിന്ന് ഭയങ്കരമായി കരച്ചിൽ കേൾക്കുന്നു. പ്രസവിച്ചോ എന്നായിരുന്നു സംശയം. ഞാനോടി മുറിയിലെത്തി. ബാത്റൂം തുറന്നു ഞാൻ ശരിക്കും ഞെട്ടി തരിച്ചുപോയി. ആ സ്ത്രീ പ്രസവിച്ചിരിക്കുന്നു. അവർ നിൽക്കുകയായിരുന്നു. പുറത്തേക്ക് വന്ന് കുഞ്ഞിനെ ക്ലോസറ്റിൽ ഏക വീഴാതെ ഇരുകൈകളും കൊണ്ട് കാലിൽ പിടിച്ചിരിക്കുന്നു. പൊക്കിൾകൊടി മുറിഞ്ഞ ഇട്ടില്ല. വേദനകൊണ്ട് നിലവിളിക്കുകയാണ് അവർ. കുഞ്ഞിനെ വിടരുത് മുറുകെ പിടിക്കണം. എന്നു പറഞ്ഞുകൊണ്ട് ഞാൻ തിരിഞ്ഞു നഴ്സിംഗ് മുറിയിലേക്ക് ഓടി. പൊക്കിൾകൊടി മുറിക്കാനുള്ള കത്രികയും ക്ലിപ്പുകളും എടുത്തുകൊണ്ടുവന്നു. ഗ്ലസ് ഇടാൻ പോലും സമയം കിട്ടിയില്ല. മുറിയിലെത്തി ബാത്ത് റൂമിലേക്ക് കയറി. തറ മുഴുവൻ രക്തം ആയിരുന്നു എനിക്ക് ആണെങ്കിൽ പ്രസവം എടുത്ത പരിചയവുമില്ല. നഴ്സിംഗ് പഠനത്തിനിടയിൽ ഒരുമാസം ലേബർ റൂമിൽ നിന്ന് ഉള്ള കണ്ടു പരിചയം മാത്രം. യുവതിയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി.

കുഞ്ഞിന്റെ ശരീരത്തിലെ വാക്സ് കാരണം വഴുതി പോകുമോ എന്ന ധാരണ ഉണ്ടായിരുന്നെങ്കിലും അതുകൊണ്ട് കുഞ്ഞിനെ എന്റെ ശരീരത്തോട് ചേർത്ത് പിടിച്ചു. അത് ആൺകുട്ടിയായിരുന്നു. ഞാൻ കുഞ്ഞിന്റെ പൊക്കിൾ കൊടിയുടെ അറ്റം മുറിച്ച ക്ലിപ്പ് ഇട്ടു. അമ്മയെ താഴെ എത്തി. കുഞ്ഞു അപ്പോൾ കഴിയുന്നുണ്ടായിരുന്നില്ല. കുഞ്ഞിനെ തലകീഴായി പിടിച്ചുകൊണ്ട് പിൻഭാഗത്ത് അടിച്ചു. കുഞ്ഞു അപ്പോൾ കരഞ്ഞു ശരിക്കും അപ്പോഴാണ് ശ്വാസം നേരെ വീണത്. ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന മറ്റൊരു നഴ്സി ട്രഷററുമായി വരാൻ വിളിച്ചുപറഞ്ഞു. സ്ട്രക്ചർ എത്തിയപ്പോൾ ബാത്റൂമിലെ വാതിൽ തുറന്നു. ബാത്റൂമിലെ വാതിലിനു സമീപം ഒരു പൂരത്തിനുള്ള ആളുണ്ട്. പുരുഷ വാർഡിൽ സ്ത്രീ പ്രസവിച്ചു എന്ന് കേട്ട് അറിഞ്ഞു വന്നവർ. പെട്ടെന്നുതന്നെ അമ്മയെയും കുഞ്ഞിനെയും ലേബർ റൂമിലേക്ക് മാറ്റി. അപ്പോഴേക്കും ഗൈനക്കോളജിസ്റ്റ് ഡോക്ടർമാർ എല്ലാം എത്തിയിരുന്നു. അടുത്ത ദിവസം വൈകുന്നേരം ഞാൻ ഡ്യൂട്ടി റൂമിൽ എത്തിയപ്പോൾ കാണുന്നത് ബിരിയാണിയും ഒരു വലിയ കുപ്പി കോളമായി നിൽക്കുന്ന ഭർത്താവിനെ ആണ്. ഭാര്യയെയും കുഞ്ഞിനെയും അപകടം കൂടാതെ രക്ഷിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കാൻ വാങ്ങി കൊണ്ടു വന്നതാണ്. ഞങ്ങൾക്ക് നഴ്സുമാർക്ക് രോഗികളിൽ നിന്ന് ഒരുതരത്തിലുമുള്ള പാരിതോഷികങ്ങൾ സ്വീകരിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ സ്നേഹപൂർവ്വം അവയെല്ലാം വേണ്ട എന്ന് പറഞ്ഞു. ഇത്തരമൊരു അവസരത്തെ മനസ്സാന്നിധ്യം വിടാതെ പോരാടിയതിന് ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും രോഗികളും അനുമോദിച്ചു. ഇതായിരുന്നു സിസ്റ്റർ സുധ ജോണിയുടെ അനുഭവക്കുറിപ്പ്. ശരിക്കും നഴ്സുമാർ ഭൂമിയിലെ മാലാഖമാർ തന്നെയാണ് എന്ന് തെളിയിക്കുന്ന നിമിഷങ്ങൾ. സത്യത്തിൽ ദൈവം എന്നു പറയുന്നത് ഇവർ തന്നെയാണ്. എത്ര പേരുടെ ജീവനാണ് ഇവർ രക്ഷിക്കുന്നത്. തന്റെ മനസ്സാന്നിധ്യം കൈവിടാതെ ആ കർമ്മം പൂർത്തിയാക്കിയ സിസ്റ്ററിന് ബിഗ് സല്യൂട്ട്.


Like it? Share with your friends!

302
Seira

0 Comments

Your email address will not be published. Required fields are marked *