104

ഒമർ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രമായ “നല്ല സമയത്തിന് ” A സർട്ടിഫിക്കറ്റ്. തന്റെ അഞ്ചാമത്തെ ചിത്രമായി ഒമർ ലുലു ഒരുക്കിയിരിക്കുന്ന നല്ല സമയം അദ്ദേഹത്തിന്റെ ആദ്യ A സർട്ടിഫിക്കറ്റ് ലഭിക്കുന്ന സിനിമ കൂടെയാണ്.

ഇന്ന് വൈകുന്നേരം 7:30pm ന് ട്രൈലെർ റിലീസ് ചെയ്യുന്ന നല്ല സമയം നവംബർ 25നു ആണ് തിയ്യറ്ററുകളിൽ എത്തുന്നത്. ഒരു കമ്പ്ലീറ്റ് ഫൺ സ്റ്റോണർ ആയെത്തുന്ന ചിത്രത്തിൽ ഇർഷാദ് ആണ് നായകനായെത്തുന്നത്, നൂലുണ്ട വിജീഷ് മറ്റൊരു പ്രധാന വേഷങ്ങളിൽ എത്തുന്നു. നീന മധു, ഗായത്രി ശങ്കർ, നോറ ജോൺസൺ, നന്ദന സഹദേവൻ, സുവ എന്നീ അഞ്ചു പുതുമുഖങ്ങൾ നായികമാരായെത്തുന്ന നല്ല സമയത്തിൽ ഷാലു റഹീം, ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ എന്നിവർ അടക്കം ഉള്ള താരങ്ങൾ സപ്പോർട്ടിങ് വേഷങ്ങളിൽ എത്തുന്നു.

നവാഗതനായ കലന്തൂർ നിർമിക്കുന്ന സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് ഒമർ ലുലുവും നവാഗതയായ ചിത്രയും ചേർന്നാണ്. സിനു സിദ്ദാർത് ക്യാമറയും രതിൻ രാധാകൃഷ്ണൻ എഡിറ്റിങ്ങും കൈകാര്യം ചെയ്തിരിക്കുന്നു. ചിത്രത്തിന്റെ പി ആർ ഓ പ്രതീഷും കാസ്റ്റിംഗ് വിശാഖും കൈകാര്യം ചെയ്തിരിക്കുന്നു.

നവംബർ 25നു തിയറ്ററിൽ പ്രേക്ഷകർക്ക് ഒരു മുഴുനീള എന്റെർറ്റൈനിങ് അനുഭവം തന്നെയാണ് ക്രൂ ഉറപ്പ് തരുന്നത്.


Like it? Share with your friends!

104
Editor

0 Comments

Your email address will not be published. Required fields are marked *