189

വ്യത്യസ്തമായി പൂജയും ടൈറ്റിൽ പ്രകാശനവും നടത്തി

രതീഷ് കൃഷ്ണൻ, ശരത്ത് അപ്പാനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫ്രെയിം മേകേഴ്സ് എൻ്റർടെയ്ൻമെൻ്റ്സ് നിർമ്മിച്ച് നവാഗതരായ ജിനു ജെയിംസ്, മാത്സൺ ബേബി എന്നിവർ ചേർന്ന് തിരക്കഥാരചനയും സംവിധാനവും നിർവഹിക്കുന്ന ‘സൈബീരിയൻ കോളനി’ എന്ന ചിത്രത്തിൻ്റെ പൂജയും ടൈറ്റിൽ പ്രകാശനവും വ്യത്യസ്തമായ ശൈലികൊണ്ടും മികച്ച ഉദ്ദേശശുദ്ധികൊണ്ടും സാധാരണ സിനിമലോഞ്ചിംഗ് പരിപാടികളിൽ നിന്ന് വേറിട്ട ശ്രദ്ധ ആകർഷിച്ചുകൊണ്ടിരിക്കുകയാണ്. പതിവ് പൂജ ചടങ്ങുകളുടെ ആഡംബരസ്വഭാവം ഒഴിവാക്കി അനാഥാലയത്തിലെ അന്തേവാസികൾക്ക് ഒപ്പമാണ് സിനിമയുടെ അണിയറപ്രവർത്തകർ ടൈറ്റിൽ പ്രകാശനവും പൂജയും നടന്നത്. എറണാകുളത്ത് കൂനമ്മാവിൽ സ്ഥിതി ചെയ്യുന്ന ഇവാഞ്ചൽ ആശ്രമത്തിലെ അന്തേവാസികൾക്കൊപ്പം ആണ് ചടങ്ങ് നിർവഹിച്ചത്.

അഞ്ജലി റാവു ആണ് ചിത്രത്തിലെ നായിക. പ്രശാന്ത് മാധവ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ നിഖിൽ കെ ഹരി ആണ് ചിത്രസംയോജനം. സംഗീതസംവിധാനം ഫോർ മ്യുസിക്കും സുദീപ് സുരേഷും ചേർന്ന് നിർവഹിക്കുന്നു. കലാസംവിധാനം ജെയ്സൺ ഔസേപ്പും അനന്തുരാജനും ചേർന്ന് നിർവഹിക്കുന്നു. ടോണി തോമസിൻ്റേതാണ് ചിത്രത്തിൻ്റെ കഥ. പ്രൊഡക്ഷൻ കൺട്രോളർ: ഡെന്നി ഡേവിസ്, സൗണ്ട് ഡിസൈനർ: രഞ്ചു, ഫിനാൻസ് കൺട്രോളർ: ജെറിൻ ജോൺസൺ കോഴിപാട്ട്, പ്രോജക്ട് കോ-ഓർഡിനെറ്റർ: റൂബി ജൂലിയറ്റ്, മേക്കപ്പ്: കൃഷ്ണകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഖിൽ കടവൂർ, അസോസിയേറ്റ് ഡയറക്ടർ: അനന്തകൃഷ്ണൻ കെ എസ്, പബ്ലിസിറ്റി ഡിസൈൻ: ലിക്വിഡ്, പി.ആർ.ഒ: പി ശിവപ്രസാദ്, സ്റ്റിൽസ്: മോനിഷ് മോഹൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.


Like it? Share with your friends!

189
Editor

0 Comments

Your email address will not be published. Required fields are marked *