156
17k shares, 156 points

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉലകനായകൻ കമൽഹാസന്റെ വിക്രം സിനിമയിലെ ആദ്യ ഗാനം റിലീസായി. അനിരുദ്ധിന്റെ സംഗീതത്തിൽ ഒരുങ്ങിയിരിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് കമൽഹാസൻ തന്നെയാണ്.കുത്തുപാട്ടുകളുടെ ഹിറ്റ് ചാർട്ടിലേക്കു ഒരു പാട്ടു കൂടി സംഭാവന നൽകിയിരിക്കുകയാണ് അനിരുദ്ധ്. “മുതുമുശ്ശൻ മുതൽ ഇങ്ങോട്ട് എത്രയെത്ര കഴിവുള്ള പ്രതിഭകൾ ജീവിച്ച കുടുംബമാണ് അനിരുദ്ധിന്റേതെന്നും പൂർവ്വികരുടെ പാത പിന്തുടരുന്ന അനിരുദ്ധ് അതിഗംഭീര സംഗീതസംവിധായകനാണെന്നും” കമൽ ഹസൻ ട്വിറ്ററിൽ കുറിച്ചു. വിക്രം സിനിമ ചിത്രം ജൂൺ 3 ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ഓഡിയോ ട്രെയിലർ റിലീസ് മെയ് 15 ന്, ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന പ്രൗഢഗംഭീരഇവന്റിൽ റിലീസ് ചെയ്യും.

കൈതിക്കും മാസ്റ്ററിനും ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം എന്നതിനുമപ്പുറം ഫാൻ ബോയ് ആയ സംവിധായകൻ ഒരുക്കിവച്ചിരിക്കുന്ന ദൃശ്യ വിസ്മയം കാണാൻ കാത്തിരിക്കുകയാണ് സിനിമാലോകം. കമൽഹാസനോടൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസിൽ, നരേൻ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം തുടങ്ങി നീണ്ട താരനിര ചിത്രത്തിലുണ്ട്.വിക്രം സിനിമയുടെ റിലീസിന് മുന്നേ തന്നെ ചിത്രം ഓ ടി ടി റൈറ്റ്സിലൂടെ നൂറു കോടി ക്ലബ്ബിൽ കയറിയിരുന്നു. ഫ്ലാഷ് ബാക് കഥക്കായി നടൻ കമൽ ഹാസൻ മുപ്പതു വയസ്സുകാരനായി എത്തുന്ന രംഗങ്ങൾ ഉണ്ടാകുമെന്നു നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു.

രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മ്മാണം.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ്സ് ഡിസ്നി. കേരളത്തിൽ ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ലോകേഷിനൊപ്പം രത്നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. സംഗീതം അനിരുദ്ധ് രവിചന്ദര്‍. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. കലാസംവിധാനം എന്‍ സതീഷ് കുമാര്‍, വസ്ത്രാലങ്കാരം പല്ലവി സിംഗ്, വി സായ്, കവിത ജെ, മേക്കപ്പ് ശശി കുമാര്‍, നൃത്തസംവിധാനം സാന്‍ഡി. ശബ്ദ സങ്കലനം കണ്ണന്‍ ഗണ്‍പത്. പബ്ലിസിറ്റി ഡിസൈനര്‍ ഗോപി പ്രസന്ന, സൗണ്ട് ഡിസൈനിംഗ് സിങ്ക് സിനിമ, വിഎഫ്എക്സ് യൂണിഫൈ മീഡിയ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എം സെന്തില്‍, അസോസിയേറ്റ് ഡയറക്ടേഴ്സ് മഗേഷ് ബാലസുബ്രഹ്മണ്യം, സന്തോഷ് കൃഷ്‍ണന്‍, സത്യ, വെങ്കി, വിഷ്‍ണു ഇടവന്‍, മദ്രാസ് ലോഗി വിഘ്നേഷ്, പി ആർ ഓ പ്രതീഷ് ശേഖർ.


https://youtu.be/9VpeTiz81gc


Like it? Share with your friends!

156
17k shares, 156 points
Editor

0 Comments

Your email address will not be published. Required fields are marked *