189

സിം അഫ്രോ ക്രിക്കറ്റ് ടൂർണമെന്റിൽ തകർപ്പൻ പ്രകടനവുമായി ശ്രീശാന്ത്.

ഹരാരെ : സിംബാബ് വേ’യിൽ നടക്കുന്ന സിം ആഫ്രോ T -10 ലീഗിൽ ഉജ്ജ്വല ബോളിങ് പ്രകടനവുമായി മുൻ ഇന്ത്യൻ പേസറും മലയാളി താരവുമായ എസ് ശ്രീശാന്ത്.
കേപ്പ് ടൗൺ സാം ആർമിക്കെതിരെയായിരുന്നു ഹരാരെ ഹരിക്കേയ്ൻസ് താരമായ ശ്രീശാന്തിന്റെ മിന്നും പ്രകടനം. മത്സരത്തിലെ അവസാന ഓവർ എറിയുവാൻ ഇംപാക്റ്റ് പ്ലേറായി ശ്രീശാന്ത് വന്നതോടെ കളിയുടെ ഗതി തന്നെ മാറുകയായിരുന്നു .
അവസാന ഓവറിൽ 8 റൺസ് മാത്രം വിജയലക്ഷ്യവുമായി ബാറ്റ് ചെയ്യുകയായിരുന്ന കേപ്പ് ടൗൺ സാം ആർമിയെ മികച്ച ബോളിങ്ങിലൂടെയും തകർപ്പൻ ഫീൽഡിങ്ങിലൂടെയും സമനിലയിൽ എത്തിക്കുകയായിരുന്നു ശ്രീശാന്ത്.

അവസാന ഓവറിന്റെ ആദ്യ ബോളിൽ തന്നെ ഉജ്ജ്വല ഫോമിൽ ബാറ്റ് ചെയ്യുകയായിരുന്ന അഫ്ഗാൻ താരം ജയിന്റിനെ തകർപ്പൻ
ഇൻസിംഗറിലൂടെ ക്ലീൻ ബൗൾഡ് ചെയ്ത
ശ്രീശാന്ത് അഞ്ചാം ബോളിൽ സീൻ വില്യംസിനെ മികച്ച ഫീൽഡിങ്ങിലൂടെ റൺഔട്ട് ആക്കുകയും ചെയ്തു. അവസാന ബോളിൽ രണ്ട് റൺസ് വേണ്ടപ്പോൾ മികച്ച യോർക്കറിലൂടെ ഒരു റൺസ് മാത്രം വിട്ടുകൊടുത്ത് താരം മത്സരം സമനിലയിൽ എത്തിക്കുകയായിരുന്നു. സൂപ്പർ ഓവറിൽ 8 റൺസ് വിജയലക്ഷ്യമായി ഇറങ്ങിയ ഹരാരെ ഹരിക്കൻസ് ഒരു ബോൾ ശേഷിക്കെ ലക്ഷ്യം മറികടന്നു. ടൂർണമെന്റിലെ തന്റെ ആദ്യ മത്സരത്തിൽ കളത്തിലിറങ്ങിയ ശ്രീശാന്ത് തന്റെ പ്രതിഭയ്ക്ക് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന് തെളിയിക്കുന്ന തീപ്പൊരി പ്രകടനമാണ് പുറത്തെടുത്തത്.

” ആദ്യ ബോളിൽ തന്നെ മിന്നുന്ന പ്രകടനത്തോടെ തിരിച്ചുവരവ് നടത്തിയ ശ്രീശാന്തിനെ ഹരാരെ ഹരിക്കൻസ് ഉടമ സർ സോഹൻ റോയ് അഭിനന്ദിച്ചു. സൂപ്പർ ത്രില്ലിംഗ് ഓവറോടുകൂടി മത്സരത്തിന്റെ ഗതിതിരിച്ചത് ശ്രീശാന്ത് ആയിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. മികച്ച ശാരീരിക ക്ഷമതയും ഓരോ ബോളിലും തന്റേതായ കയ്യൊപ്പും പ്രകടമാക്കി കാണികളെ ആവേശഭരിതമാക്കാൻ
ശ്രീശാന്തിന് സാധിച്ചു. ടീമിന്റെ അഭിമാനമാണ് ശ്രീ എന്നും ” അദ്ദേഹം പറഞ്ഞു.

മലയാളി കൂടിയായ സർ സോഹൻ റോയിയുടെ ഉടമസ്ഥതയിലുള്ള ടീമിന്റെ ഭാഗമാകാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും ഇത്തരമൊരു അവസരത്തിന് അദ്ദേഹത്തോട് ഒരുപാട് നന്ദിയുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.

ഹരാരെ ഹരിക്കേയ്ൻസിനെ
ബോളിവുഡ് താരം സഞ്ജയ് ദത്തും ഹോളിവുഡ് ഡയറക്ടറും യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സിഇഒയുമായ സർ സോഹൻ റോയിയും ചേർന്നാണ് സ്വന്തമാക്കിയിരിക്കുന്നത്. ഡോ. എൻ പ്രഭിരാജ് ആണ് ടീമിന്റെ സിഇഒ.


Like it? Share with your friends!

189
Editor

0 Comments

Your email address will not be published. Required fields are marked *