190

കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും പങ്കുവെക്കാറുളള താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. ഇന്ദ്രജിത്തിനും മക്കള്‍ക്കൊപ്പമുളള ചിത്രങ്ങളാണ് നടി പങ്കുവെക്കാറുളളത്. മകള്‍ നക്ഷത്രയ്‌ക്കൊപ്പമുളള പൂര്‍ണിമയുടെ പുതിയ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നച്ചുവിനെ ഉമ്മ വെക്കുന്ന ചിത്രമാണ് പൂര്‍ണിമ പങ്കുവെച്ചിരുന്നത്.

ചിത്രത്തിനാപ്പം പൂര്‍ണിമ ഫേസ്ബുക്കില്‍ കുറിച്ച കാര്യങ്ങളും ശ്രദ്ധേയമായി മാറിയിരുന്നു. അടുപ്പം സ്വാതന്ത്യത്തെ തടസ്സപ്പെടുത്തുന്നില്ല. അത് വളര്‍ത്തുന്നു. നിങ്ങളുടെ കുഞ്ഞുങ്ങളെ ചേര്‍ത്ത് പിടിക്കുക. എന്തു തന്നെ ആയാലും നിങ്ങള്‍ അവരെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് അവരോട് പറയുക. പൂര്‍ണിമ കുറിച്ചു. പൂര്‍ണിമയുടെ പോസ്റ്റിന് താഴെ കമന്റുമായി മല്ലിക സുകുമാരനും എത്തിയിരുന്നു.

സത്യം.. അമ്മക്കും രണ്ട് ബേബീസ് ഉണ്ട്. മോള് പറഞ്ഞതുപോലെയൊക്കെ ഒന്നു ചെയ്യണമെന്നുണ്ട്. കണ്ടാല്‍ ഈ വഴിയൊക്കെ ഒന്നു വരാന്‍ പറയണേ എന്നാണ് മല്ലിക സുകുമാരന്‍ കുറിച്ചിരിക്കുന്നത്. മല്ലികയുടെ കമന്റിന് പിന്നാലെ ആശ്വസിപ്പിച്ച് ആരാധകര്‍ ഒന്നടങ്കം എത്തിയിരുന്നു. അമ്മയുടെ ഈ വാക്കുകള്‍ കേട്ടാല്‍ ലോകത്ത് എവിടെയാണെങ്കിലും ആ മക്കള്‍ പറന്നെത്തുമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ചര്‍ച്ച ചൂടു പിടിച്ചതോടെ വീണ്ടും കമന്റുമായി മല്ലിക സുകുമാരന്‍ എത്തിയിരുന്നു. അല്ലെങ്കിലും കൂടാറുണ്ട്. എന്റെ മൂത്ത മോളെ ഒന്നു ചൊടിപ്പിക്കാന്‍ പറഞ്ഞതല്ലേ എന്ന് മല്ലിക സുകുമാരന്‍ കുറിച്ചു.


Like it? Share with your friends!

190
B4 Admin

0 Comments

Your email address will not be published. Required fields are marked *