102

തിരുവനന്തപുരം സ്വദേശിനി നയന നായർ മലയാളികൾക്ക് റിയാലിറ്റി ഷോകളിലൂടെ വളരെ സുപരിചിതയായിരുന്നു. തിരക്കേറിയ സ്റ്റേജ്ഷോകളുടെയും, റെക്കോർഡിങ്ങുകളുടെയും വസന്തത്തിലേക്ക് കാൽവെയ്ക്കാൻ തുടങ്ങിയപ്പോഴാണ്, വിവാഹം കഴിച്ച് ഹൈദരാബാദിലേക്ക് ചേക്കേറിയത്. ജീവിത യാത്രയുടെ തിരക്കുകൾ ക്രമീകരിക്കുമ്പോഴും മനസ്സിൽ ഒരൊറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളു. സംഗീതം മറക്കരുത്, സംഗീതമാണ് ജീവിതം.. പഴയ സംഗീത ബന്ധങ്ങളുടെ വലയത്തിൽ ഒന്നു ശ്രമിച്ചപ്പോഴാണ് പ്രശസ്ത സംഗീത സംവിധായകനും, ഗായകനുമായ ജാസി ഗിഫ്റ്റിനെ സമീപിക്കുന്നത്. അദ്ദേഹം വഴിയാണ് സംഗീതലോകത്തെ പ്രതിഭകളായ എസ്. പി ബാലസുബ്രമണ്യനെയും, കെ.എസ്. ചിത്രയെയും ഒന്നിപ്പിച്ച് ഒരുപാട് സംഗീത വിസ്മയങ്ങൾ തീർത്ത, എം. എം. കീരവാണിയുടെ അടുക്കലേക്കെത്തിയത്. അദ്ദേഹം ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ പാടാനുള്ള അവസരം നൽകുകയും ചെയ്തു. പക്ഷെ വാസ്തവത്തിൽ ഈ പാട്ട് കംപോസ് ചെയ്യുന്ന സമയത്ത് ബാഹുബലിക്ക് വേണ്ടിയായിരുന്നെന്ന് അറിവില്ലായിരുന്നു. ആ സന്ദർഭത്തിൽ തന്നെ റെക്കോർഡിങ് നടക്കുന്ന മറ്റൊരു ചിത്രത്തിന് വേണ്ടിയെന്നാണ് നയന കരുതിയത്.. കാര്യങ്ങൾ മാറിമറിഞ്ഞത് സാക്ഷാൽ രാജമൗലി എത്തുകയും കീരവാണിയുമായ്‌ സംസാരിച്ച്, ഒരു പല്ലവി മാത്രം കേട്ട് ഓക്കേ പറയുകയും ചെയ്തപ്പോഴാണ്. അവിടെ നിന്ന് ഇപ്പോഴും നമ്മുടെയെല്ലാം മനസ്സിലെ ഇഷ്ട ഗാനമായ “കണ്ണാ നീ തൂങ്ങ്ടാ…” എന്ന മനോഹര വരികൾക്ക് ശബ്ദമായി നയന മാറി… ഇപ്പോൾ തമിഴ്, മലയാളം, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ സജീവ സാന്നിധ്യമായി മാറിക്കൊണ്ടിരിക്കുകയാണ് നയന. ശരത് , എംജി ശ്രീകുമാർ,ഗോപി സുന്ദർ തുടങ്ങിയ മലയാളത്തിലെ മികച്ച സംഗീത പ്രതിഭകളുടെ പാട്ടുകളിൽ ഭാഗമാകാൻ ഈ കലാകാരിക്ക് സാധിച്ചിട്ടുണ്ട്.

https://www.facebook.com/NayanaNairOfficial/photos/a.520712811934136/550205728984844/?type=3&eid=ARDkeZwR1kp5CuqQjtuqnbsQExgWlQIohgwnxXUpRMIKM6uXPG4VMpPVWLK90cxYhHVAFQnzr6tD9yz3&xts%5B0%5D=68.ARCBkB33bFsi8T2vxSRvESOYgNjycGFNG5lut2kNfMQ2j9xXNujt6nbUwkxuZ39OMqKVglB5SwElM94KCsxa6Y77ihKatMuupt_NDjDQnbFgtBYYyju7JEqsE4IJ2nNzdAi3orXV8crztJho3IkitxoDCeAWemw9sP4GjFIX_lNHbj-IsnidbQDYIm0iCdVMuJyeP28gMHNuwm66J8FjkeZNkzRVluI1L8HIUp9N39bmjNwawObpoiUT-qN_P16bI-hhKhQWmWaabd0uxc35SPK15CY05_H7MgCwGa-uk1fB508bBQ0baZFFRUSaH0weOY7s5ivT1kFBFz-62GKQoyU&tn=EEHH-R

നടി കീർത്തി സുരേഷിന് ദേശിയ പുരസ്‌കാരം സമ്മാനിച്ച മഹാനടി എന്ന സിനിമയുടെ തമിഴ് മൊഴിയിൽ (നടികർ തിലകം) പാടിയത് സംഗീത ജീവിതത്തിലെ പൊൻ തൂവലാണ്. കൂടാതെ ചിയാൻ വിക്രം അഭിനയിച്ച സ്കെച്ച് എന്ന സിനിമയിൽ ഭാഗമായതും ശ്രദ്ധേയമാണ്. നക്ഷത്രം,ബാഹുബലി, മഹാനടി, ഈ അടുത്ത കാലത്ത്.. തുടങ്ങി നിരവധി സിനിമകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് ഈ അനുഗ്രഹിത ഗായിക. ഇപ്പോൾ നയന നായർ എന്ന പേരിൽ യൂട്യൂബ് ചാനൽ ആരംഭിച്ച് അനശ്വര ഗാനങ്ങളുടെ കവർ സോങ്ങുകളുമായി ജനമനസുകളിലേക്ക് കടന്നുവരികയാണ്. ഇനിയും ഒരുപാട് നല്ല പാട്ടുകളുമായി നയന നായരിന്റെ ശബ്ദത്തിനായ് നമുക്ക് കാത്തിരിക്കാം.


Like it? Share with your friends!

102
24 Web Desk

0 Comments

Your email address will not be published. Required fields are marked *