198

ഇന്ത്യയിലെ വൈദ്യുതി മേഖലയിലേക്ക് 2016 മുതലാണ് ചൈനീസ് കമ്പനികള്‍ കടന്നുകയറിത്തുടങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍. അതായത് 59 ആപ്പുകൾ നിരോധിച്ചത് കൊണ്ട് മാത്രം ചൈനയെ അത്ര പെട്ടെന്ന് ഇന്ത്യയിൽ നിന്ന് ഇറക്കിവിടാൻ കഴിയില്ലെന്ന കാര്യം ഇതിൽ നിന്ന് വ്യക്തമാണ്. വൈദ്യുതി പ്രസരണ രംഗത്തു കയറിക്കൂടിയ ചൈനീസ് കമ്പനികളെ പുറത്താക്കാനുള്ള പദ്ധതികള്‍ അതിവേഗം നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രം. രാജ്യത്തെ വൈദ്യുതി മേഖലയില്‍ നിന്നുള്ള ഡേറ്റാ പരിശോധിക്കുമ്പോള്‍ മനസിലാകുന്നത് തന്ത്രപ്രധാനമായ വൈദ്യുതി മേഖലയില്‍ ചൈനീസ് കമ്പനികൾ ധാരളമായി കരാറുകള്‍ നേടിയെടുക്കുകയും അത്യാധുനിക നിയന്ത്രണ മെഷീനുകള്‍ ഇന്‍സ്‌റ്റാള്‍ ചെയ്തിരുന്നതുമായാണ്. നാഷണല്‍ ഗ്രിഡില്‍ കയറിക്കൂടിയ ചൈനീസ് കമ്പനികള്‍ കുറഞ്ഞത് 46 നഗരങ്ങളുടെ നെറ്റ്‌വര്‍ക്കുകളില്‍ ഇവ പ്രവര്‍ത്തിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതായത് ഹാക്കിങ് നടന്നാൽ നിമിഷ നേരത്തിനുള്ളിൽ രാജ്യത്തെ പ്രധാന നഗരങ്ങളെ ഇരുട്ടിലാക്കാൻ ചൈനീസ് കമ്പനികൾക്ക് സാധിക്കും.

ചൊങ്ഡു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചൈനയുടെ സുപ്രധാന ബിസിനസ് സംരംഭങ്ങളില്‍ ഒന്നായി എണ്ണപ്പെടുന്ന, ഡോങ്ഫാങ് ഇലക്ട്രോണിക് കോര്‍പറേഷന്‍ (Dongfang Electric Corporation) മാത്രം സൂപ്പര്‍വൈസറി കണ്ട്രോള്‍ ആന്‍ഡ് ഡേറ്റാ അഡ്മിനിസ്‌ട്രേഷന്‍, അഥവാ എസ്ഡിഎഡിഎ, കോണ്‍ട്രാക്ടുകള്‍, അഞ്ചു സംസ്ഥാനങ്ങളിലെ 23 നഗരങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും നേടിയെടുത്തിട്ടുണ്ട്. ഡോങ്ഫാങ് ഇലക്ട്രോണിക് കോര്‍പറേഷന്‍ ബെയ്ജിങ് നേരിട്ടു നിയന്ത്രിക്കുന്ന കമ്പനിയാണ്. സെഡ്റ്റിറ്റി, ഷെന്‍സെന്‍ എസ്ഡിജി ഇന്‍ഫര്‍മേഷന്‍ കമ്പനി, ടോണ്‍ഗുവാന്‍ ഗ്രൂപ്പ് എന്നിവ മൊത്തത്തില്‍ മറ്റൊരു 23 കോണ്‍ട്രാക്ടും നേടിയെടുത്തിട്ടുണ്ട്. ഡിസ്‌കോമുകളില്‍ നിന്നും കേന്ദ്രം നിയന്ത്രിക്കുന്ന പവര്‍ഗ്രിഡിലുമടക്കമാണിത്. പവര്‍ഗ്രിഡ് ആണ് ദേശീയ പ്രസാരണ നെറ്റ് വര്‍ക്ക് പ്രവര്‍ത്തിപ്പിക്കുന്നത്. തത്സമയ ഡേറ്റാ ശേഖരണ സിസ്റ്റം (real-time data acquisition system) അല്ലെങ്കില്‍ റിലയബിൾ കമ്യൂണിക്കേഷന്‍ ത്രൂ ഒപ്ടിക്കല്‍ ഗ്രൗണ്ട് വയര്‍ പ്രവര്‍ത്തിപ്പിക്കുന്നത് പവര്‍ഗ്രിഡ് ആണ്.

ഇക്കാര്യങ്ങളെല്ലാം നടത്താനായി ഇന്ത്യയില്‍ കടന്നു കൂടിയിരിക്കുന്ന പല ചൈനീസ് കമ്പനികളേക്കുറിച്ചും, മറ്റു ചില വിദേശ കമ്പനികളെക്കുറിച്ചും ഇപ്പോള്‍ അന്വേഷണം നടക്കുകയാണ്. ഈ കമ്പനികള്‍ക്കെല്ലാം ചൈനീസ് സൈന്യവുമായി നേരിട്ടു ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണിത്. എന്തായാലും രാജ്യത്തെ ചൈനീസ് സാന്നിധ്യത്തെക്കുറിച്ചുള്ള മുഴുവന്‍ വിവരവും കരസ്ഥമാക്കാനാണ് ശ്രമം. ഇന്ത്യന്‍ വൈദ്യുതി മേഖലയുടെ നട്ടെല്ലാണ് ട്രാന്‍സ്മിഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം അഥവാ പ്രസാരണ വിതരണ സിസ്റ്റം. എസ്ഡിഎഡിഎ,റിയല്‍-ടൈം കമ്യൂണിക്കേഷന്‍സ് സിസ്റ്റസ് എന്നിവ ഈ നെറ്റ്‌വര്‍ക്കിന്റെ സിരാകേന്ദ്രങ്ങളാണ്. ഇവയാണ് ഈ നെറ്റ്‌വര്‍ക്കിന്റെ സിരാകേന്ദ്രങ്ങളാണ്. ഇവയാണ് ഈ നെറ്റ്‌വര്‍ക്കിനെ സ്മാര്‍ട് ആക്കുന്നത്. അതാണ് ഈ നെറ്റ്‌വര്‍ക്കുകളുടെ പരിശുദ്ധി സൂക്ഷിക്കണമെന്നത് ഗ്രിഡിന്റെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ് എന്നു പറയാന്‍ കാരണം.

ഇങ്ങനെ പരസ്പരം കണക്ടു ചെയ്ത സിസ്റ്റങ്ങളില്‍ ബുദ്ധിയുള്ള യന്ത്രങ്ങള്‍ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന് പറയാം) പരസ്പരം വിവരം കൈമാറും. ഇത് ഈ നെറ്റ്‌വര്‍ക്കിന്റെ പ്രവര്‍ത്തനക്ഷമത പതിന്മടങ്ങു വര്‍ധിപ്പിക്കും. അതേസമയം, ഈ ഡേറ്റാ ശത്രു രാജ്യങ്ങളുടെയും കമ്പനികളുടെയും മറ്റും കൈയ്യിലെത്തിയാല്‍ അത് രാജ്യത്തിന്റെ വൈദ്യുതി മേഖല അതിവേഗം തകർക്കാൻ കഴിയുമെന്നാണ് ഇന്ത്യന്‍ ഇല്ക്ട്രിക്കല്‍ എക്വിപ്‌മെന്റ് മാനുഫാക്ച്വറേഴ്‌സ് അസോസിയേഷന്റെ ഡയറക്ടര്‍ ജനറലായ സുനില്‍ മിശ്ര പറയുന്നത്. 

അനുമതിയില്ലാതെ ചൈനയില്‍ നിന്ന് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യരുതെന്ന് ജൂലൈ 3ന് വൈദ്യുതി മന്ത്രാലയം ഉത്തരവിറക്കി. പ്രസരണ വിതരണ ഉപകരണങ്ങള്‍ അവയില്‍ മാല്‍വെയറോ സ്‌പൈവെയറോ ഒളിപ്പിച്ചിട്ടുണ്ടോ എന്നു പരിശോധിച്ചിട്ടു മാത്രമേ ഇന്‍സ്‌റ്റാള്‍ ചെയ്യാവൂ എന്നും മന്ത്രാലയം അറിയിച്ചു കഴിഞ്ഞു. ഇതു നടത്തുന്ന കേന്ദ്രങ്ങളെക്കുറിച്ചും വേണ്ടപ്പെട്ടവരെ അറിയിച്ചു. ചൈനീസ് ഉപകരണങ്ങളില്‍ മാല്‍വെയര്‍ അല്ലെങ്കില്‍ സ്‌പൈവെയര്‍ പതിയിരിപ്പുണ്ടാകാമെന്നാണ് ഒരു വിശ്വാസം. ഈ നീക്കങ്ങളെല്ലാം ലഡാക്കിലെ ചൈനീസ് സൈനിക നീക്കത്തിനുള്ള തിരിച്ചടിയും കൂടെയാണ്. എന്തായാലും, ചൈനീസ് ഉപകരണങ്ങളെ കണ്ണടച്ചു വിശ്വസിക്കരുതെന്ന പാഠം സർക്കാർ അംഗീകരിച്ചുവെന്നും ഇതില്‍ നിന്നു വായിച്ചെടുക്കാമെന്ന് വിദഗ്ധര്‍പറയുന്നു. ഐഇഇഎംഎ, 2017ല്‍ തന്നെ ദേശീയ സുരക്ഷാ ഉപദേശകനും മന്ത്രാലയത്തിനും ഇന്ത്യയുടെ വൈദ്യുതി പ്രസരണ രംഗത്ത് ഹാക്കിങിനു സാധ്യതയുണ്ടെന്നും ചൈനയുടെ സാന്നിധ്യം ഭീഷണിയാണ് എന്നും കാണിച്ച് കത്തെഴുതിയിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.


Like it? Share with your friends!

198
Seira

0 Comments

Your email address will not be published. Required fields are marked *