106

മാന്നാനം : കുര്യാക്കോസ് ഏലിയാസ് കോളേജിലെ ഫിലിം ക്ലബ്ബായ ” കെഇസി ഫിലിം ഹബ്ബിന്റെ ” ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി.ഇൻഡിവുഡ് ഫിലിം ക്ലബുമായി സഹകരിച്ച് ആയിരിക്കും പ്രവർത്തനങ്ങൾ നടക്കുക.പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സിനിമാ താരം
വിയാൻ നിര്‍വഹിച്ചു . വരും തലമുറയിലെ സിനിമ മേഖലയോട് താല്പര്യമുള്ളവരെ വാര്‍ത്തെടുക്കുന്നതിനുള്ള പ്ലാറ്റ്‌ഫോം എന്ന നിലയില്‍ സ്‌കൂള്‍ തലം മുതല്‍ സര്‍വകലാശാല തലം വരെയുള്ള പ്രവര്‍ത്തനങ്ങളാണ് ഇന്‍ഡിവുഡിന്റേത്.
ഇൻഡിവുഡ് ഫിലിം
ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി സിനിമാ വ്യവസായത്തെക്കുറിച്ച് മനസിലാക്കുന്നതിനും മേഖലയിൽ മികവ് തെളിയിച്ചവരെ കുറിച്ച് പഠിക്കുന്നതിനും സഹായിക്കുന്ന ചർച്ചകൾ വരും ദിവസങ്ങളിൽ കോളേജിൽ സംഘടിപ്പിക്കും എന്ന് വിയാൻ പറഞ്ഞു. ചടങ്ങിൽ ഇൻഡിവുസ് ഫിലിം ക്ലബ് ബ്രാൻഡ് അംബാസിഡർ വിയാനെ ആദരിച്ചു. ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് കുട്ടികളുമായുള്ള ചർച്ചയും നടന്നു .
ഇൻഡിവുഡ് ഫിലിം സൊസൈറ്റിയുമായുള്ള സഹകരണത്തിലൂടെ കെ.ഇ. കോളേജിലെ ഫിലിം ക്ലബ് അംഗങ്ങൾക്ക് പുതിയ സാധ്യതകൾ ലഭ്യമാകും എന്ന് പ്രതീക്ഷിക്കുന്നതായി വൈസ് പ്രിൻസിപ്പൽ പറഞ്ഞു. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി
കോളേജ് ബാന്റിന്റെ സംഗീതവും, നന്ദന വേണുഗോപാലും സംഘവും അവതരിപ്പിച്ച നൃത്തവും അരങ്ങേറി .കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സേവ്യർ സി.എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫിലിം ക്ലബ് ഫാക്കൽറ്റി കോർഡിനേറ്റർ
ഇന്ദു പീറ്റർ സ്വാഗതം പറഞ്ഞു . ഫിലിം ക്ലബ് വിദ്യാർത്ഥി കോർഡിനേറ്റർ സോനു തെരേസ ഷാജി നന്ദി പറഞ്ഞു . കോളേജ് ബർസാർ റവ. ഫാ. ബിജു തെക്കേകുറ്റ് , ഫിലിം ക്ലബ് ഫാക്കൽറ്റി കോർഡിനേറ്റർ ഡോ.മിധില ബേബി, റാം കൃഷ്ണ പി.ആർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.


Like it? Share with your friends!

106
Editor

0 Comments

Your email address will not be published. Required fields are marked *