Entertainment Featured

ജിസ് ജോയിയുടെ ‘കോട്ടയം ബൽറ്റ്’ ടൈറ്റിൽ പ്രകാശനം | ആസിഫ് അലി നായകനാകുന്ന ഫാമിലി ത്രില്ലർ

ജിസ് ജോയിയുടെ
കോട്ടയം ബൽറ്റ്
ടൈറ്റിൽ പ്രകാശനം നടന്നു .
.
……………………………….
ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന കോട്ടയം ബൽറ്റ് എന്ന ചിത്രത്തിന് തുടക്കമായി.
ജൂലൈ പതിനാല് ചൊവ്വാഴ്ച്ച കൊച്ചിയിലെ ക്രൗൺ പ്ലാസാ ഹോട്ടലിൽ നടന്ന ചടങ്ങിൽ കേരള സ്പോർട്ട്സ് കാര്യമന്ത്രി ഓ. ജെ.. ജനീഷ് ടൈറ്റിൽ പ്രകാശനം നടത്തിക്കൊണ്ടാണ് തുടക്കമായത്.
ചലച്ചിത്ര. സാമൂഹ്യ, കലാരംഗങ്ങളിലെ നിരവധിപ്പേരുടേയും, അണിയറപ്രവർത്തകർ, ബന്ധുമിത്രാദികളു
ടേയും നിറ സാന്നിദ്ധ്യത്തിലായി രുന്നു ഈ ചടങ്ങ് അരങ്ങേറിയത് .
ഡ്രിം കാച്ചർ പ്രൊഡക്ഷൻസ്, കൈലാഷ് പ്രൊഡക്‌ഷൻസിൻ്റെ ബാനറിൽ ടി.ആർ.ഷംസുദ്ദീൻ, വേണുഗോപാലകൃഷ്ണൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

.. കിഴക്കൻ മലയോര ഗ്രാമത്തിലെ ക്രിസ്ത്യൻ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഫാമിലി ത്രില്ലറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ആളും അർത്ഥവും മനോബലവും
കൊണ്ടും ആർക്കും പ്രതിരോധിക്കാൻ കഴിയാത്ത നാലു സഹോദരങ്ങളുടെ ജീവിത കഥയാണ് സംഘർഷഭരിതമായ മുഹൂർ തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
നാം കണ്ടും കേട്ടു മറിഞ്ഞ കഥാപാത്രങ്ങളെ ഇവരിലൂടെ തികച്ചും റിയലിസ്റ്റിക്കായി ഈ ചിത്രത്തിലൂടെ കാണാൻ കഴിയും.
ആസിഫ് അലിക്കു പുറമേ വിജയരാഘവൻ , ഷൈൻ ടോം ചാക്കോ,ജഗദീഷ് ശ്രുതി രാമചന്ദ്രൻ , , അശോകൻ ബോബി കുര്യൻ, അലൻസിയർ, വിഷ്‌ണു അഗസ്ത്യ,ഫർഹാൻ ഫാസിൽ,ശ്രീകാന്ത് മുരളി, പ്രേംപ്രകാശ് ,വിനീത്, ജിനു ജോസഫ്, ചെമ്പിൽ അശോകൻ, രഞ്ജിത്ത് ശേഖർ, സാന്ദ്ര ചന്ദ്രൻ , എയ്ക ദേവ്, നിധിൻ പ്രസന്ന എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു .
തിരക്കഥ = സുരേഷ് ഗോപാലൻ.. ക്രിയേറ്റീവ് കോൺടി ബ്യൂട്ടർ = ബോബി സഞ്ജയ് .
ഗോവിന്ദ് വസന്തയുടേതാണു സംഗീതം –
ഛായാഗ്രഹണം – ബിനേന്ദ്ര മേനോൻ.
എഡിറ്റിംഗ് – സൂരജ് ഈ എസ്.
കലാസംവിധാനം – അജയൻ മങ്ങാട്.
കോസ്‌റ്റ്യം ഡിസൈൻ- സമീരാ സനീഷ് .
സ്റ്റിൽസ് ബിജിത്ത് ധർമ്മടം.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സാഗർ.
പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് .
ജൂലായ് പതിനഞ്ചു മുതൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം തൊടുപുഴ, കൊച്ചി , കോട്ടയം തൃശൂർ എന്നിവിടങ്ങളിലായി പൂർത്തിയാകും.
വാഴൂർ ജോസ് –

Avatar photo

Vismaya R

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Featured Film News

പൊട്ടിച്ചിരിപ്പിക്കായി മരണമാസ്ഒരുങ്ങുന്നു.

്രദർശന ശാലകളിൽ പൊട്ടിച്ചിരിയുടെ അലയൊലികൾ സൃഷ്ടിക്കാൻ കഴിയുന്ന മരണമാസ് എന്ന ചിത്രത്തിന് കൊച്ചിയിൽ തിരി തെളിഞ്ഞു.പൂർണ്ണമായും ഡാർക്ക് ഹ്യൂമർ അവതരിപ്പിക്കുന്ന ഈ ചിത്രമായിരിക്കുമിത്.ടൊവിനോ തോമസ് പ്രൊഡക്ഷൻസ് ഇൻ
Featured Film News

നാട്ടിൽ സുപരിചിതനായബംഗാളി നായരുടെ ചായക്കടയിൽ അവിചാരിതമായി കണ്ടുമുട്ടിയ വിനായകനും സുരാജും തമ്മിലിടയുന്ന ദൃശ്യങ്ങളോടെ തെക്ക് വടക്ക് സിനിമയുടെ രസകരമായ പുതിയ ആമുഖ വീഡിയോ.

ആമുഖ ടീസറുകൾ കൊണ്ട് മലയാള സിനിമയിൽ പുതിയ ട്രെൻഡ് സൃഷ്ടിക്കുകയാണ് ‘തെക്ക് വടക്ക്’ സിനിമ. കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ ആമുഖ ടീസറുകൾ മലയാളത്തിൽ ആദ്യാനുഭവമാണ്. “കെഎസ്ഇബി എഞ്ചിനീയറായ