116

കോവിഡ് 19 എന്ന മഹാമാരി, മനുഷ്യന്റെ സാമൂഹിക ജീവിതത്തിന് വിലങ്ങുതടിയായ് നിൽക്കുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. എല്ലാ വിധ ആചാരങ്ങളും അനുഷ്ഠാനങ്ങളും നമ്മുടെ ശാരീരികവും ആത്മീയവുമായ തലങ്ങളിൽ വെളിച്ചം വീശിയിരുന്നു. നമ്മുടെയിടയിൽ നിന്നും വേർപിരിഞ്ഞ് പോയവരുടെ ആത്മാക്കൾക്ക് നിത്യശാന്തി ലഭിക്കാനായി, കർക്കിടക വാവ് എന്ന പുണ്യ ദിനത്തിൽ നടക്കാറുള്ള വാവുബലി ചടങ്ങുകൾ ചെയ്യാനുള്ള സാഹചര്യം നിലവിലില്ല. പക്ഷെ അതിനൊരു പരിഹാരമായിട്ടാണ് www.balitharpanam.com എന്ന വെബ്സൈറ്റ് വന്നിരിക്കുന്നത്. വിർച്വൽ സംവിധാനത്തിലൂടെ കാണാനും, ഓൺലൈനായി ആചാര്യൻ നൽകുന്ന നിർദേശങ്ങൾക്കനുസരിച്ച്, നമ്മുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ കർമങ്ങൾ അനുഷ്ഠിക്കാനും ഈ വെബ്സൈറ്റ് വഴി സാധിക്കുന്നു. ഇപ്രകാരം ചെയ്യാൻ കഴിയാത്തവർക്ക് ആചാര്യൻ ലൈവ് സ്ട്രീമിലൂടെ കർമങ്ങൾ നടത്തി പൂക്കളും ബലിതർപ്പണങ്ങളും സമുദ്രത്തിൽ ഒഴുക്കുന്നു.

ജൂലൈ 20ന് ആരംഭിക്കുന്ന കർമങ്ങൾക്കായി വെബ്സൈറ്റ് സജ്ജമാണ്. മണ്മറഞ്ഞ ആത്മാക്കളുടെ മോക്ഷത്തിനായ് കർക്കിടകത്തിലെ അമാവാസി നാളിൽ നടക്കുന്ന വാവുബലി, മത്സ്യ-മാംസാദികൾ വർജിച്ചും പൂർണ ദേഹ ശുദ്ധിയോടെയും ചെയ്യേണ്ട കർമമാണ്. ഈ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യുമ്പോൾ പൂജാദി കർമങ്ങൾക്ക് നേതൃത്വം നൽകുന്നത് ശ്രേഷ്ഠരും ദൈവിക പ്രസാദമുള്ളവരുമായ ആചാര്യന്മാരാണ്. ഇതിനോടൊപ്പം സൈറ്റിൽ രജിസ്റ്റർ ചെയ്ത് മുന്നൊരുക്കങ്ങൾ നടത്താവുന്നതുമാണ്. തിലം അഥവാ എള്ള്, മന്ത്രോച്ചാരണത്തോടെ അഗ്നിയിൽ ഹോമിക്കുന്ന നിലഹോമ കർമം മോക്ഷദായകമാണ്. ഈ കർമങ്ങൾ യഥാവിധി നിർവഹിച്ച് പരേതനായ ആത്മാവിനുവേണ്ടി പ്രസാദം ബന്ധുജനങ്ങളിലേയ്ക്ക് എത്തിക്കുന്ന തപാൽ സംവിധാനവും വെബ്സൈറ്റ് ഒരുക്കുന്നുണ്ട്. മരിച്ചവർക്ക് വേണ്ടിയുള്ള കടമകൾ മുടങ്ങിയതിനെ ഓർത്ത് വ്യസനിക്കുന്നവർക്കും, മറന്നുപോയ കർമങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഒരു പുണ്യവസരമായി ഇതിനെ ഉപയോഗപെടുത്താം.


Like it? Share with your friends!

116
24 Web Desk

0 Comments

Your email address will not be published. Required fields are marked *