187

എടപ്പാൾ: പെരുന്നാൾ ദിവസം പള്ളിയിൽ നമസ്കരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. വട്ടംകുളം നടുവട്ടം സ്വദേശിയായ 45കാരനാണ് രോഗം സ്ഥിരീകരിച്ചത്. കുന്നംകുളത്ത് കട നടത്തുന്ന ഇയാൾ കഴിഞ്ഞ മാസം 26ന് പൊന്നാനി ടി.ബി ആശുപത്രിയിൽ വെച്ചാണ് പരിശോധന നടത്തിയത്. കുന്നംകുളത്ത് നിരവധി കോവിഡ് കേസുകൾ റിപ്പോർട്ട്.

സാഹചര്യത്തിൽ സ്വയം താൽപര്യമെടുത്തായിരുന്നു പരിശോധന നടത്തിയത്. എന്നാൽ ഇയാൾക്ക് രോഗലക്ഷണങ്ങളില്ലായിരുന്നു. ശനിയാഴ്ച രാവിലെ 11ഓടെയാണ് ഫലം അറിഞ്ഞത്. പെരുന്നാൾ ദിവസം നടുവട്ടം പിലാക്കൽ പള്ളിയിൽ രണ്ട് നമസ്കരത്തിനും (പെരുന്നാൾ, ജുമുഅ) ഇയാൾ ഉണ്ടായിരുന്നു. ഇരു നമസ്കരങ്ങളിലുമായി 150 ഓളം പേർ പങ്കെടുത്തുണ്ട്. ഇവരോട് നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.

വട്ടംകുളം പഞ്ചായത്തിലെ 10, 11, 12, വാർഡുകളിലെ ആളുകളാണ് നടുവട്ടം പിലാക്കൽ പള്ളിയിലെ നമസ്കരത്തിൽ പങ്കെടുത്തത്. അന്നേ ദിവസം വീട്ടിൽ അറവ് നടത്തി മാംസവും വിതരണം ചെയ്തിട്ടുണ്ട്.ഈ സാഹചര്യത്തിൽ നടുവട്ടം, കാലടിത്തറ, താണിക്കുന്ന് മേഖലയിൽ നിയന്ത്രണം കടുപ്പിക്കാൻ സാധ്യതയുണ്ട്.


Like it? Share with your friends!

187
meera krishna

0 Comments

Your email address will not be published. Required fields are marked *