168
18.2k shares, 168 points

കൊച്ചി:ലോകസിനിമയിൽ ആദ്യമായി ഗോത്രവർഗ്ഗ വിഭാഗത്തെ അണിനിരത്തി പ്രമുഖ സംവിധായകൻ പ്രിയനന്ദനൻ ഒരുക്കിയ
‘ധബാരി ക്യൂരുവി’ ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുത്തു. ചിത്രം കഴിഞ്ഞ ദിവസം
കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് ചിത്രം ഇന്ത്യൻ പനോരമയിലേക്ക് കടന്നത്.
ഈ അംഗീകാരത്തെ അഭിമാന നിമിഷമായി കാണുകയാണെന്ന് സംവിധായകൻ പ്രിയനന്ദനൻ പ്രതികരിച്ചു.
‘ഒരു ചലച്ചിത്രം പോലും കാണാത്ത
നിരവധി പേർ ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട് .
മുഖ്യധാര ജീവിതത്തിൽ നിന്നും നിത്യവും പരിഹാസം ഏൽക്കേണ്ടി വരുന്നവരെ അഭിനയിപ്പിച്ചു കൊണ്ട് ഒരു സിനിമ ഉണ്ടാക്കിയത് അഭിമാനകരമായ ഒരു വെല്ലുവിളിയായ് ഞാൻ കാണുന്നു.
അത് സാധ്യമാക്കിയ നിർമ്മാതാക്കാളായ
വിനായക അജിത്ത് സാറിനും
ഐവാസ് വിഷ്വൽ മാജിക്കിനും
ഏറെ നന്ദി സ്നേഹം .
ഒപ്പം നിന്നവർക്കും നിൽക്കുന്നവർക്കും
സിനിമ സലാം പ്രിയനന്ദനൻ എഫ് ബി യിൽ കുറിച്ചു.
ഒരു ആദിവാസി പെൺകുട്ടിയുടെ അതിജീവന കഥ പറയുന്ന ചിത്രമാണ് ‘ധബാരി ക്യൂരുവി’ ചിത്രം പൂർണ്ണമായും ഇരുള ഭാഷയിലാണ്.ആദിവാസികൾ മാത്രം അഭിനയിച്ച ഏക ഫീച്ചർ ചിത്രത്തിനുള്ള യു.ആർ.എഫ് ലോക റെക്കൊഡും ഇതിനകം ചിത്രം കരസ്ഥമാക്കിയിരുന്നു.
ഗോത്ര ആചാരങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിൻ്റെ സഞ്ചാരം.

കഥ,സംവിധാനം: പ്രിയനന്ദനൻ, നിർമ്മാണം, വിനായക അജിത്, ഐ വാസ് വിഷൽ മാജിക്
ഛായാഗ്രഹണം:അശ്വഘോഷന്‍, ചിത്രസംയോജനം: ഏകലവ്യന്‍, തിരക്കഥ: പ്രിയനന്ദനൻ, കുപ്പുസ്വാമി മരുതൻ, സ്മിത സൈലേഷ്, കെ.ബി.ഹരി, ലിജോ പാണാടൻ,
സംഗീതം: പി. കെ. സുനില്‍കുമാര്‍,
നൂറ വരിക്കോടന്‍, ആർ കെ രമേഷ് അട്ടപ്പാടി കലാസംവിധാനം: സുരേഷ് ബാബു നന്ദന,
ചമയം: ജിത്തു പയ്യന്നൂര്‍
വസ്ത്രാലങ്കാരം: ആദിത്യ നാണു, , ചീഫ്. അസോസിയേറ്റ് ഡയറക്ടർ: സബിൻ കാട്ടുങ്ങൽ, അസോസിയേറ്റ് ഡയറക്ടർ: പി. അയ്യപ്പദാസ്, സംവിധാന സഹായികൾ: ഗോക്രി, ആർ.കെ. അട്ടപ്പാടി,
കാസ്റ്റിങ്ങ് ഡയറക്ടര്‍: അബു വളയംകുളം, സൗണ്ട് ഡിസൈനര്‍ : ടി. കൃഷ്ണനുണ്ണി, സിങ്ക് സൗണ്ട് റെക്കോഡിസ്റ്റ്: ഷഫീഖ് പി. എം, പ്രൊജക്ട് ഡിസൈന്‍: ബദല്‍ മീഡിയ
സ്റ്റില്‍സ്: ജയപ്രകാശ് അതളൂര്‍, പോസ്റ്റർ ഡിസൈൻ: സലിം റഹ്‌മാന്‍
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഷാജി, പ്രൊഡക്ഷൻ മാനേജർ: പ്രസാദ് രാമൻ, അരുൺ ബോസ്, ഓഫീസ് നിർവഹണം: വൈശാഖ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സഞ്ജയ്പാൽ പി.ആർ.ഒ:
പി.ആർ.സുമേരൻ.

അഭിനേതാക്കൾ -മീനാക്ഷി, ശ്യാമിനി, അനുപ്രശോഭിനി, നഞ്ചിയമ്മ, മുരുകി, മല്ലിക, ഗോക്രി ഗോപാലകൃഷ്ണൻ, മുരുകൻ, കൃഷ്ണദാസ്


Like it? Share with your friends!

168
18.2k shares, 168 points
Editor

0 Comments

Your email address will not be published. Required fields are marked *