233

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയാണ് നടി രേഖ രതീഷ്. പരസ്പരം സീരിയലിലെ പടിപ്പുര വീട്ടില്‍ പത്മാവതി എന്ന് പറഞ്ഞാല്‍ അറിയാത്തവരായി ആരും ഉണ്ടാകില്ല. ശ്രീവൽസൻ സംവിധാനം ചെയ്ത നിറക്കൂട്ട് എന്ന സീരിയലിലൂടെയാണ് രേഖ അഭിനയരംഗത്തെത്തുന്നത്. പതിനാലാം വയസ്സിലായിരുന്നു അത്. പിന്നീട് എം.എം നസീർ സംവിധാനം ചെയ്ത മനസ്സിലൂടെ ശ്രദ്ധേ നേടി. ഒന്നിനു പിറകെ മറ്റൊന്നായി നടിയെ കുറിച്ചുള്ള അപവാദകഥകൾ ആരാധകർ കേൾക്കാറുണ്ട്.ഇപ്പോളിതാ തന്റെ കുടുംബ ജീവിതത്തിലുണ്ടായ പാളിച്ചകളെക്കുറിച്ച് രേഘ തുറന്ന് പറഞ്ഞിരുന്നു.ആ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

പതിനെട്ടാം വയസ്സിലായിരുന്നു വിവാഹം. പ്രണയിച്ച ആളെ വിവാഹം കഴിച്ചു. തമിഴിലെ സൂപ്പർതാര ചിത്രത്തിലേക്കു വന്ന അവസരം പ്രണയത്തിനു വേണ്ടി വേണ്ടെന്നു വയ്ക്കുകയായിരുന്നു. എന്നാൽ രേഖയുടെ ജീവിതത്തിലെ ദുരന്തമായി ആ തീരുമാനം മാറി. 8 മാസത്തെ ദാമ്പത്യത്തിനുശേഷം ആ ബന്ധം അവസാനിച്ചു. വ്യക്തി ജീവിതത്തിൽ എന്റെ തീരുമാനങ്ങൾ പലതും പാളിപ്പോയി. അച്ഛനും അമ്മയും പിരിഞ്ഞ്, വീടില്ല, കുടുംബമില്ല എന്ന അവസ്ഥ വന്നപ്പോൾ എല്ലായിടത്തും അഭയം തേടാൻ വെമ്പുന്ന ഒരു മാനസികാവസ്ഥയിലായി ഞാൻ. അതൊക്കെ അബദ്ധങ്ങളായിരുന്നു. എല്ലാവർക്കും എന്റെ പണം വേണമായിരുന്നു. അല്ലാതെ ആരും എന്നെ യഥാർത്ഥത്തിൽ സ്നേഹിച്ചിരുന്നില്ല.

ഒരു കാര്യവുമില്ലാതെയാണ് അവർ വേണ്ട എന്നു പറഞ്ഞു പോയത്. ‘എന്താണ് എന്റെ തെറ്റ്, എന്തുകൊണ്ടാണ് ഉപേക്ഷിച്ചു പോകുന്നത്’ എന്നു മാത്രം ആരും പറഞ്ഞില്ല. അല്ല, അങ്ങനെ പറയാൻ എന്തെങ്കിലും വേണ്ടേ. ഞാൻ പ്രണയിച്ചത് ഒരാളെ മാത്രമാണ്, എന്റെ ആദ്യ ഭർത്താവിനെ. അത്ര കടുത്ത അഡിക്ഷനായിരുന്നു അയാളോട്. പിന്നീട് മൂന്നു പേർ കൂടി എന്റെ ജീവിതത്തിലേക്കു വന്നെങ്കിലും ആരോടും അങ്ങനെ ഒരു പ്രണയം തോന്നിയിട്ടില്ല. കഴിഞ്ഞ എട്ടു വർഷമായി ഞാന്‍ എന്റെ കുഞ്ഞിനു വേണ്ടി മാത്രമാണ് ജീവിക്കുന്നത്. ഞങ്ങൾ അടിച്ചു പൊളിച്ച് കഴിയുന്നു. ഇനി ഒരു വിവാഹം കഴിക്കില്ല, ഉറപ്പ്.

മകനു വേണ്ടിയാണ് എന്റെ ജീവിതം. ബാക്കി ദൈവത്തിന്റെ കയ്യിൽ. മറ്റൊന്ന്, യൂട്യൂബിലും ഫെയ്സ്ബുക്കിലും മറ്റു സോഷ്യൽ മീഡിയയിലുമൊക്കെ എന്നെക്കുറിച്ച് കഥകൾ മെനഞ്ഞ്, എന്റെ വ്യക്തി ജീവിതം ചികഞ്ഞ് വാർത്തയുണ്ടാക്കാൻ ശ്രമിക്കുന്നവർ ഒരു കാര്യം മനസ്സിലാക്കുക, ഞാൻ ഒരു അമ്മയാണ്, എനിക്ക് ഒരു മകനുണ്ട്. ഒന്നുമറിയാത്ത ഒരു കുഞ്ഞിന്റെ ജീവിതം കൂടി വച്ച് കളിക്കരുത്. മറ്റൊരു കാര്യം ഞാൻ സഹതാപം പ്രതീക്ഷിക്കുന്നില്ല എന്നതാണ്. അതുകൊണ്ടാണ് ഈ അഭിമുഖത്തിൽ ഞാൻ കാര്യങ്ങൾ വ്യക്തമായി പറഞ്ഞിരിക്കുന്നത്.


Like it? Share with your friends!

233
meera krishna

0 Comments

Your email address will not be published. Required fields are marked *