201

അകാലത്തിൽ നമ്മളെ വിട്ടു പോയ പ്രശസ്ത ബോളിവുഡ് നടൻ സുശാന്ത് സിങ്ങ് രാജ്പുത് അവസാനമായി അഭിനയിച്ച ദിൽ ബെചാര എന്ന ചിത്രം ഈ കഴിഞ്ഞ ജൂലൈ 24 നാണ് റിലീസ് ചെയ്തത്. ഓൺലൈനായി റിലീസ് ചെയ്ത ഈ ചിത്രം ഡിസ്‌നി ഹോട്ട് സ്റ്റാർ പ്ലാറ്റ്‌ഫോമിൽ ഫ്രീ ആയാണ് സ്‌ട്രീം ചെയ്തത്. സുശാന്ത് സിങ് രാജ്പുത് അഭിനയിച്ച അവസാന ചിത്രം എന്ന നിലയിൽ ഏറെ വൈകാരികമായി കൂടി പ്രേക്ഷകർ കാത്തിരുന്ന ചിത്രമായിരുന്നു ഇത്. ഏതായാലും ആദ്യ ദിനം മുതൽ തന്നെ ഗംഭീര പ്രേക്ഷക പ്രതികരണം നേടിയെടുത്ത ഈ ചിത്രം ആദ്യ ദിനം മാത്രം കണ്ടത് ഒമ്പതര കോടി പ്രേക്ഷകർ ആണെന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്.

ഈ കണക്കുകൾ വെച് ഈ ചിത്രം തീയേറ്റർ റിലീസ് ആയിരുന്നെങ്കിൽ, ഇന്ത്യയിലെ ആവറേജ് ടിക്കറ്റ് നിരക്ക് 100 രൂപ എന്നു വെച് കണക്കു കൂട്ടിയാൽ ദിൽ ബെചാരയുടെ ആദ്യ ദിന കളക്ഷൻ 950 കോടിയും, മൾട്ടിപ്ലെക്സിൽ ഉള്ള ടിക്കറ്റ് നിരക്ക് 200 രൂപക്ക് മുകളിൽ ആയത് കൊണ്ട് ആ നിരക്ക് വെച് കൂട്ടിയാൽ 2000 കോടിയുമായിരുന്നേനെ എന്നും റിപ്പോർട്ടുകൾ പറയുന്നു. മുകേഷ് ഛബ്ര സംവിധാനം ചെയ്ത ദില്‍ ബേചാര ജോൺ ഗ്രീൻ എഴുതിയ ഫോൾട്ട് ഇൻ ഔർ സ്റ്റാർസ് എന്ന നോവലിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രമാണ്. സഞ്ജനാ സംഗി നായികാ വേഷം ചെയ്ത ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് എ ആർ റഹ്മാൻ ആണ്. ഈ കഴിഞ്ഞ ജൂൺ 14 നാണ് സുശാന്ത് സിംഗ് രാജ്പുതിനെ ബാന്ദ്രയിലെ തന്റെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്.


Like it? Share with your friends!

201
meera krishna

0 Comments

Your email address will not be published. Required fields are marked *