Fashion Featured

ജന്തർ മന്തർ സമരത്തിന് പിന്തുണയുമായി അപ്പാനി ശരത്; കാലടി സർവകലാശാലയിൽ തെരുവ് നാടകം

. ജന്തർ മന്തറിലെ സമരം, പിന്തുണച്ച്,അപ്പാനി ശരത്, സർവ്വകലാശാലയുടെ മുന്നിൽ തെരുവ് നാടകം നടത്തി. കൊച്ചി: ഡൽഹിയിലെ സി.ജെ.പി. സമരത്തെ പിന്തുണച്ച് നടൻ അപ്പാനി ശരത് വീണ്ടും. താരം ജന്തർ മന്തറിലെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് പ്രതിഷേധ തെരുവ് നാടകം നടത്തി. കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ ഫെയ്‌സ്ബുക്കിൽ രൂക്ഷമായ ഭാഷയിൽ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള ഉപകരണം മാത്രമാണ് സർക്കാരുകൾ എന്ന് ശരത് അഭിപ്രായപ്പെട്ടിരുന്നു ആ ഉപകരണത്തെ എതിർസ്വരങ്ങളുടെ തലയടിച്ചുപൊട്ടിക്കാനുള്ള അധികാര ദണ്ഡായി മാറ്റി. ജനങ്ങളുടെ പ്രതിഷേധത്തിന് മുന്നിൽ സർക്കാരിന് തലകുനിക്കേണ്ടിവരുമെന്നും ശരത് കൂട്ടിച്ചേർത്തിരുന്നു. ഇപ്പോൾ വീണ്ടും തന്റെ നിലപാട് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ്. സി.ജെ.പി. സമരത്തെ പിന്തുണച്ച് സിനിമ രംഗത്ത് നിന്ന് ആദ്യം എത്തിയത് അപ്പാനി ശരതായിരുന്നു. പിന്നീടാണ് ചലച്ചിത്ര രംഗത്ത് നിന്ന് കൂടുതൽ താരങ്ങൾ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. അപ്പാനി ശരത് ശക്തമായ നിലപാടുമായി പ്രതിഷേധം തുടരുകയാണ്. അതിന്റെ ഭാഗമായി കാലടി സംസ്കൃത സർവ്വകലാശാലയുടെ മുന്നിലാണ് ഇന്നലെ പൂർവ്വ വിദ്യാർത്ഥികൂടിയായ ശരത് സർവ്വകലാശാലയിലെ വിദ്യാർത്ഥികളെ അണിനിരത്തി പ്രതിഷേധ നാടകം നടത്തിയത്. വിദ്യാർതികളുടെ വൻ നിര തന്നെ എത്തിയിരുന്നു. കേന്ദ്ര സർക്കാറിനെ വിചാരണ ചെയ്യുന്ന സന്ദേശ നാടകമാണ് നടന്നത്. രൂക്ഷമായ പ്രതിഷേധ ഭാഷയിലാണ് തെരുവ് നാടകത്തിലെ കഥാപാത്രങ്ങൾ സംസാരിച്ചത്. വിജയം കാണുവരെ താൽ പ്രതിഷേധവുമായി തെരുവിൽ ഉണ്ടാവുമെന്ന് അപ്പാനി ശരത് പറഞ്ഞു……

Avatar photo

Vismaya R

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Featured Film News

പൊട്ടിച്ചിരിപ്പിക്കായി മരണമാസ്ഒരുങ്ങുന്നു.

്രദർശന ശാലകളിൽ പൊട്ടിച്ചിരിയുടെ അലയൊലികൾ സൃഷ്ടിക്കാൻ കഴിയുന്ന മരണമാസ് എന്ന ചിത്രത്തിന് കൊച്ചിയിൽ തിരി തെളിഞ്ഞു.പൂർണ്ണമായും ഡാർക്ക് ഹ്യൂമർ അവതരിപ്പിക്കുന്ന ഈ ചിത്രമായിരിക്കുമിത്.ടൊവിനോ തോമസ് പ്രൊഡക്ഷൻസ് ഇൻ
Featured Film News

നാട്ടിൽ സുപരിചിതനായബംഗാളി നായരുടെ ചായക്കടയിൽ അവിചാരിതമായി കണ്ടുമുട്ടിയ വിനായകനും സുരാജും തമ്മിലിടയുന്ന ദൃശ്യങ്ങളോടെ തെക്ക് വടക്ക് സിനിമയുടെ രസകരമായ പുതിയ ആമുഖ വീഡിയോ.

ആമുഖ ടീസറുകൾ കൊണ്ട് മലയാള സിനിമയിൽ പുതിയ ട്രെൻഡ് സൃഷ്ടിക്കുകയാണ് ‘തെക്ക് വടക്ക്’ സിനിമ. കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ ആമുഖ ടീസറുകൾ മലയാളത്തിൽ ആദ്യാനുഭവമാണ്. “കെഎസ്ഇബി എഞ്ചിനീയറായ