256

മലയാളത്തിലെ മികച്ച കോമഡി സെലിബ്രിറ്റി ടോക്ക് ഷോകളിൽ ഒന്നായ ഏഷ്യാനെറ്റിലെ ബഡായ് ബംഗ്ലാവിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ആര്യ സതീഷ് ബാബുവെന്ന ആര്യ ബഡായ്. അതിന് മുമ്പ് നിരവധി ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും കൂടിയും കരിയറിലെ വഴിത്തിരിവായ പ്രോഗ്രാം ബഡായ് ബംഗ്ലാവാണ്.

അഭിനയത്തിന് പുറമേ നൃത്തം, മോഡലിംഗ്, ഫാഷൻ ഡിസൈനിങ്, അവതാരക തുടങ്ങിയ മേഖലയിലും കഴിവ് തെളിയിച്ചിട്ടുള്ള ഒരാളാണ് ആര്യ. ആര്യ ‘അറോയ്’ എന്ന ഡിസൈനിങ് ഷോപ്പ് തിരുവനന്തപുരത്ത് സുഹൃത്തുക്കളോടൊപ്പം തുടങ്ങിയിരുന്നു. പഴയ മോഡലിംഗ് കഴിവുകൾ ഇപ്പോഴും മറന്നിട്ടില്ലായെന്ന് തെളിയിക്കുകയാണ് ആര്യ തന്റെ പുതിയ ഫോട്ടോഷൂട്ടിൽ.


പ്രണവ് രാജ് ക്യാമറയിൽ പകർത്തിയ ഫോട്ടോഷൂട്ട് ഒരു കടൽ തീരത്ത് കൈയിൽ ഒരു പങ്കായവുമായി നിൽക്കുന്ന ആര്യയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുകയാണ്. ഒരു മാരി കൂളിംഗ് ഗ്ലാസും വച്ചാണ് ആര്യ ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. നടി ദുർഗ കൃഷ്ണ, ഗായിക അഭിരാമി സുരേഷ് തുടങ്ങിയവർ നല്ല കമന്റുകൾ ഫോട്ടോയ്ക്ക് താഴെ ഇട്ടിട്ടുണ്ട്.

ബഡായ് ബംഗ്ലാവിൽ രമേശ് പിഷാരടിയുടെ ഭാര്യ ആയിട്ടാണ് ആര്യ വന്നത്. പിന്നീട് സ്ത്രീധനം എന്ന സീരിയിലേക്ക് വരികയും ശേഷം സിനിമയിൽ അഭിനയിക്കുകയും ചെയ്തു ആര്യ. ബേസിൽ ജോസഫ് സംവിധാനം ചെയ്ത കുഞ്ഞിരാമായണം എന്ന സിനിമയിൽ മല്ലിക എന്ന കഥാപാത്രം അവതരിപ്പിക്കുകയും സിനിമയിൽ സജീവമാവുകയും ചെയ്തു.


പ്രേതം, ഹണി ബി 2, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഗാനഗന്ധർവ്വൻ, ഉൾട്ട, ഉറിയടി തുടങ്ങിയ സിനിമകളിൽ ഇതിനോടകം താരം അഭിനയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിലെ സ്റ്റാർ മ്യൂസിക് എന്ന പ്രോഗ്രാം അവതരിപ്പിച്ച് കൊണ്ട് ഇരിക്കുമ്പോഴായിരുന്നു ബിഗ് ബോസിലേക്ക് മത്സരാർത്ഥിയായി വരികയും ശേഷം ഒരുപാട് പഴികളും വിമർശനങ്ങളും ട്രോളുകളും വാങ്ങുകയും ചെയ്തത്.


Like it? Share with your friends!

256
meera krishna

0 Comments

Your email address will not be published. Required fields are marked *