83

ഇങ്ങളെ ഈടെല്ലാരും അമ്മിണീന്നാ വിളിക്കല്??. പ്രേക്ഷകർ നെഞ്ചിലേറ്റിയ മനോഹര സിനിമയായ കക്ഷി അമ്മിണി പിള്ളയിലെ നായികാ കഥാപാത്രം കാന്തി ശിവദാസന്റെ നിഷ്കളങ്കമായ ചോദ്യമാണിത്. ഈ ഒരൊറ്റ ഡയലോഗിൽ തന്നെ ഒരു അയവൽവക്കത്തെ പെൺകുട്ടിയോട് കാണിക്കുന്ന മലയാളികളുടെ സ്നേഹത്തെ പിടിച്ചെടുക്കുകയാണ് കാന്തി ശിവദാസനെ തിരശീലയിൽ അവതരിപ്പിച്ച ഫറ ഷിബില. ഒരുപാട് ഗൃഹപാഠങ്ങൾക്ക് ശേഷമാണ് ഷിബില ഈ കഥാപാത്രത്തിനു വേണ്ടി ഒരുങ്ങിയത്. തന്റെ ശരീരത്തിന്റെ ഭാരം വർധിപ്പിച്ചത് അതിന്റെ ഒരു ഭാഗം മാത്രമാണ്. ശരീരത്തിന്റെ ഘടനതന്നെ മാറ്റിയ സമർപ്പണ മനോഭാവം സിനിമയോടുള്ള തന്റെ അഭിനിവേശത്തെ നമുക്ക് കാണിച്ചു തരുന്നു. ഒരു മികച്ച അഭിനേതാവായി വളരാനുളള സാഹചര്യത്തെ ഈ ലോക്കഡൌൺ സമയത്തും കൃത്യമായി പ്രയോജനപ്പെടുത്തുകയാണ് നമ്മുടെ നായിക.


പുതിയ സിനിമകൾ കയ്യിലേക്ക് വന്നുകൊണ്ടിരിക്കുമ്പോഴാണ് കോവിഡ് 19 എന്ന മഹാമാരിയിൽ ലോകം ഒരു കൂട്ടിലടക്കപ്പെട്ടത്. പക്ഷെ ഈ സമയത്താണ് ഷിബില തന്റെ മികവിനെ പുറത്തെടുക്കുന്നത്. നായികയായി അരങ്ങേറിയെങ്കിലും, ഒരു പ്രധാന ഘടകമായ ഫോട്ടോഷൂട്ടുകളൊന്നും ഇതുവരെ ചെയ്യാൻ സാധിക്കാതിരുന്നതിനാൽ ഈ അവസരത്തെ അതിനായി ഉപയോഗിച്ചു. ബിഗ് ബോസ്സ് എന്ന ടെലിവിഷൻ ഷോയുടെ ടാസ്ക് ഹെഡ് ആയി പ്രവർത്തിച്ചു വന്ന പ്രിയതമനും കൂടെയുള്ളപ്പോൾ എന്ത് പേടിക്കാൻ!!. സിനിമയ്ക്കായ് വർധിപ്പിച്ച ഭാരം കുറക്കാനുള്ള വ്യായാമങ്ങളും യോഗയും ചേർന്നപ്പോൾ ഷിബില ആളാകെ മാറി. ഇതിൽ ഒരു അതിശയിപ്പിക്കുന്ന സംഭവമെന്നത് തന്റെ സാധാരണ ശേഖരണത്തിലുള്ള വസ്ത്രങ്ങളാണ് ഫോട്ടോഷൂട്ടിനായ് ഉപയോഗിച്ചത്. ഇതിലെന്താണ് ഇത്ര പ്രത്യേകതയെന്ന് ചിലപ്പോൾ തോന്നിയേക്കാം.. പക്ഷെ ഷിബിലയുടെ ഇൻസ്റ്റാഗ്രാം പേജിൽ ലോക്ക്ഡൌൺ സീരീസ് എന്ന ചിത്രങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ചാൽ, പരിമിതമായ സൗകര്യങ്ങളിൽ മൊബൈൽ ഫോട്ടോഗ്രാഫിയിലൂടെ പകർത്തിയ വിസ്മയം നമുക്ക് കാണാൻ സാധിക്കും. ഓരോ ദിവസങ്ങളിലും ഫോട്ടോ പോസ്റ്റ്‌ ചെയ്യുന്നതായിരുന്നു പതിവ്. ആദ്യമൊക്കെ വലിയ പ്രധാന്യം നൽകാതെ ഇട്ടിരുന്ന ചിത്രങ്ങൾ പെട്ടന്ന് തന്നെ നല്ല പ്രതികരണങ്ങൾ നൽകി. പിന്നീടങ്ങോട്ട് പുതിയ ചിത്രങ്ങളെവിടെ എന്ന ചോദ്യങ്ങളുമായി ആളുകൾ എത്തിത്തുടങ്ങി. ഇത്തരത്തിലൊരു സ്വീകരണം ഷിബിലയെ വാസ്തവത്തിൽ ഞെട്ടിച്ചു. പക്ഷെ സന്തോഷവതിയാണ് ഒരു ദിവസം പോലും പാഴാക്കാതെ തന്റെ സ്വപ്നങ്ങൾക്കൊപ്പം മുന്നേറുന്നു എന്ന ചാരിതാർഥ്യമാണ് മനസ് നിറയെ. സാധാരണ രീതിയിൽ കൈനിറയെ സിനിമകൾ വന്നു നിൽക്കുബോൾ ഇത്തരത്തിലുളള പ്രതിസന്ധികൾ ചെറുതായിട്ടെങ്കിലും ആളുകളെ മാനസികമായി തളർത്താറുണ്ട്. പക്ഷെ ഏതാവസ്ഥയിലും തങ്ങളുടെ കഴിവുകളെ വളർത്താനുള്ള തന്റേടവും, ആത്മവിശ്വാസവും കാണിക്കുന്നത് നല്ലൊരു വ്യക്തിത്വത്തിന്റെ ലക്ഷണമാണ്. ഈ മനസ്ഥിതിയിൽതന്നെ എല്ലാത്തിനെയും പോസിറ്റീവായി കാണുന്ന ഷിബില മറ്റുള്ളവർക്ക് മാതൃകയാണ്.


ഷിബിലയുടെ ഈ അധ്വാനം ഒരു ലോക്ക്ഡൌൺ കാലത്തെ മാത്രം കഥയല്ല.. ടെലിവിഷൻ അവതാരികയിൽ നിന്ന് കരിയർ ആരംഭിച്ചു. പ്രശസ്ത നടിമാരായ അനുശ്രീയെയും ചാന്ദിനിയെയും കണ്ടെത്തിയ ലാൽ ജോസിന്റെ ബിഗ് ബ്രേക്ക്‌ എന്ന റിയാലിറ്റി ഷോയുടെ ഭാഗവുമായിരുന്നു. സിനിമ കമ്പനി, 24×7, എന്ന് നിന്റെ മൊയ്ദീൻ തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്തു. പക്ഷെ കാലം തന്നിലെ അഭിനയ പ്രതിഭയ്ക്കായ് കാത്തുവച്ച ഒരു മുഴുനീള കഥാപാത്രം അവസാനം വന്നെത്തി. കൂടാതെ കേരള സർക്കാർ സ്ത്രീ സംവിധായകരെ പ്രോത്സാഹിപ്പിക്കുന്നതിനായി അവതരിപ്പിച്ച പദ്ധതിയിൽ അവസരം ലഭിച്ച മിനി ഐജി എന്ന സംവിധായികയുടെ ഡിവോഴ്സ് എന്ന സിനിമയിൽ ഒരു പ്രധാന വേഷം ഷിബില അവതരിപ്പിക്കുന്നുണ്ട്, ഉടൻതന്നെ ഷൂട്ട്‌ ആരംഭിക്കുന്ന ചിത്രം വളരെ പ്രതീക്ഷ നൽകുന്നതാണ്. അതിയായ ആഗ്രഹവും, ക്ഷമയും, കഠിനാധ്വാനവും നമ്മെ ലക്ഷ്യത്തിലെത്തിക്കുമെന്നാണ് ഷിബിലയെന്ന യുവ കലാകാരിയിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. ഷിബിലയിൽ നിന്നും ഒട്ടേറെ നല്ല കഥാപാത്രങ്ങളെ ഇനിയും നമുക്ക് പ്രതീക്ഷിക്കാം.


Like it? Share with your friends!

83
24 Web Desk

0 Comments

Your email address will not be published. Required fields are marked *