112


ജീവിതത്തിൽ ആരാലും വെറുക്കപ്പെടാത്ത, ആർക്കും രണ്ടഭിപ്രായമില്ലാത്ത, അപൂർവം വ്യക്തിത്വങ്ങളെ നമുക്ക് ചുറ്റും സാധാരണയായ് കാണാൻ സാധിക്കാറുള്ളു. തന്റെ പരിമിതികളെ പോരായ്മയായ് കരുതാതെ ജീവിതത്തിൽ പൊരുതി ജയിച്ചവരെ മലയാളികൾ എന്നും നെഞ്ചോട് ചേർക്കാറുണ്ട്. അജയ് കുമാർ അഥവാ നമ്മളെല്ലാവരും സ്‌നേഹത്തോടെ ഗിന്നസ് പക്രുവെന്ന് വിളിക്കുന്ന കലാകാരൻ ഇത്തരത്തിൽ നമ്മുടെ മനസ്സിൽ സ്ഥാനം പിടിച്ച വ്യക്തിത്വമാണ്. തന്റെ ശാരീരിക വൈകല്യം മൂലം സ്കൂളിൽ പ്രവേശനം കിട്ടാതെ അമ്മയുടെ തേങ്ങലിനൊപ്പം പടിയിറങ്ങിയപ്പോഴും ആരോടും പരാതിപ്പെടാതെ നിവർന്ന് നിന്ന് ജീവിതത്തോട് ചിരിച്ചുകാണിച്ച പ്രതിഭ. ഒരുപാട് പഠിക്കാനുണ്ട് ഈ മനുഷ്യനിൽ നിന്ന്. ഈ കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടും, വിഷാദരോഗത്തിന് അടിമപ്പെട്ടും, ചെറിയ പ്രതിസന്ധികളിൽ തളർന്ന് പോകുന്നവർ ഗിന്നസ് പക്രുവിന്റെ ജീവിതം വെറുതെയൊന്ന് ഓർക്കേണ്ടതാണ്. സിനിമകളോ കാണികളുടെ ആരവങ്ങളോ ഇല്ലാതെ വീട്ടിലിരിക്കുമ്പോൾ “പക്രുസ് മീഡിയ ഹബ്”(Pakrus media hub) എന്ന പേരിൽ പ്രേക്ഷകർക്കായി ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചിരിക്കുകയാണ് നമ്മുടെ കലാകാരൻ. ഈ ചാനലിലെ ഓരോ വീഡിയോകളും ഒരുപാട് അർത്ഥതലങ്ങളാണ് പങ്കുവെയ്ക്കുന്നത്. ചിലപ്പോൾ വിരലിലെണ്ണാവുന്ന ആളുകൾ മാത്രം കണ്ട് തീർന്ന് പോകാവുന്ന ഒരു കലാസൃഷ്ടിയെ, മരതൂർവട്ടം കണ്ണനെന്ന കലാകാരന്റെ ഓട്ടംതുള്ളൽ പ്രയത്നത്തെ തന്റെ ചാനലിലൂടെ കൂടുതൽ ആളുകളിലേക്ക് എത്തിച്ചു കൊണ്ടിരിക്കുകയാണ്. ഇതുപോലുള്ള കലാകാരന്മാരെ കൂടുതൽ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ മറ്റൊരു ലക്ഷ്യം.

കൂടാതെ ലോക്ക്ഡൌൺ ചക്ക എന്ന പേരിലും ഒരു വീഡിയോ ഇറക്കിയിട്ടുണ്ട്. ആജാനുബാഹുവായ് വളർന്ന് നിൽക്കുന്ന പ്ലാവിന്റെ മുകളിലെ ചക്ക നോക്കി ആറടിപൊക്കമുള്ളവർ വ്യസനിക്കുമ്പോൾ, ആ പ്ലാവിനെ തന്റെ പൊക്കത്തിൽ വളർത്തി ചക്ക അറുത്തിടുന്ന പക്രുവിന്റെ കാഴ്ച, നമ്മുടെ ചുറ്റുപാട് നമ്മുടെ ശ്രമങ്ങൾപോലെ മാറുമെന്ന ആശയം പകർന്നു നൽകുന്നുണ്ട്.

വെറുതെ ഓരോ വീഡിയോകളും ചാനലിടുകയല്ല, അതിനു പുറകിലെ പ്രയത്നങ്ങളും,നന്മകളും കൃത്യമായി വിവരിക്കപ്പെടുന്നുണ്ട്. ചിലപ്പോൾ ഇതിൽനിന്നും ആഗ്രഹിച്ച കാര്യങ്ങൾ ലഭിക്കണമെന്നില്ല, പക്ഷെ ആഗ്രഹിച്ച കാര്യങ്ങൾ ലഭിക്കാൻ നമ്മുടെ കാഴ്ചപ്പാടുകൾ എങ്ങനെ മാറ്റാമെന്ന് ഈ വീഡിയോകൾ പറയാതെ പറഞ്ഞു വെയ്ക്കുന്നു. മാനസിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത് പോലെ പോസിറ്റീവ് ചുറ്റുപാടിൽ ശ്രദ്ധ തിരിച്ചാൽ, നമ്മുടെ ജീവിതവും അതുപോലായി മാറും. പക്രുവിന് ജീവിതം എങ്ങനെ വേണമെങ്കിലും തളർത്തികളയാമായിരുന്നു. പക്ഷെ ദൃഡനിശ്ചയവും, ആത്മവിശ്വാസവും അദ്ദേഹത്തെ ലക്ഷ്യങ്ങളിലേക്ക് നയിച്ചു. ചെറിയൊരു യൂട്യൂബ് ചാനലിലൂടെ ഇപ്പോഴും ആ വലിയ മനസ്സിലെ നന്മകൾ ആളുകളിലേക്ക് എത്തിക്കുകയാണ്. ജീവിതത്തിൽ പ്രതിസന്ധികളിൽ തളരുമ്പോൾ പക്രുസ് മീഡിയ ഹബ്ബിലേക്ക് വെറുതെയൊന്ന് കണ്ണോടിക്കുക, പ്രശനപരിഹാരമല്ല അതിജീവിക്കാനുള്ള ഒരു ചിരിച്ച മുഖം നിങ്ങൾക്ക് ലഭിക്കും. എന്തിനേറെ..ചിരിച്ച് നിൽക്കുന്ന പക്രുവിവിനെ കണ്ടാൽ മാത്രം മതി ഒരാശ്വാസം ലഭിക്കാൻ.. നടൻ പ്രഭുദേവയുടെ പുതിയ ചിത്രമായ ബഗീരയിൽ സുഹൃത്തിന്റെ വേഷത്തിലെത്താൻ ഒരുങ്ങുകയാണ് പക്രു,പല സിനിമകളിൽ നമ്മെ വിസ്മയിപ്പിച്ച ഈ വലിയ കലാകാരന്റെ പുതിയ പ്രകടനത്തിനായ് നമുക്ക് ആകാംഷയോടെ കാത്തിരിക്കാം..

https://www.facebook.com/GuinnessPakruOnline/?__tn__=%2Cd%2CP-R&eid=ARDj-6ZZlC-3ujISW0GSCK4hGnA2D4urZRiD7yOWCd9PmW_owm9VmBV3-8NeGwG92cd9lTleQKuBaQso
View this post on Instagram

❤️??

A post shared by guinness pakru (@guinnesspakru_official) on


Like it? Share with your friends!

112
24 Web Desk

0 Comments

Your email address will not be published. Required fields are marked *