ലോകത്തിലെ ഏറ്റവും വലിയ പുഷ്പിൻ മൊസൈക്ക് ( ലോഗോ) നിർമ്മിച്ചതിന് ഏരീസ് മറൈൻ ലോക റെക്കോർഡ് സ്വന്തമാക്കി
ഏരീസ് ഗ്രൂപ്പിന്റെ 25 വാർഷികം ആഘോഷിക്കുന്ന വേളയിൽ സ്ഥാപനത്തിന് ലോകത്തിലെ ഏറ്റവും വലിയ പുഷ്പിൻ മൊസൈക്ക് സൃഷ്ടിച്ചതിലൂടെ ലോക റെക്കോർഡ് സ്വന്തമാക്കാനായി.
ഏരീസ് ഗ്രൂപ്പിന്റെ ഔദ്യോഗിക ലോഗോ ആണ് 2440 mm x 1830 mm (8 x 6 അടി) അളവിൽ സൃഷ്ടിച്ചത്.
ചുവപ്പ്, നീല, വെള്ള എന്നീ 3 നിറങ്ങളിലുള്ള 75015 പുഷ് പിന്നുകൾ ഉപയോഗിച്ചാണ് ലോഗോ നിർമ്മിച്ചത്.
15 പേരടങ്ങുന്ന സംഘം തുടർച്ചയായി 12 മണിക്കൂർ അക്ഷീണം പരിശ്രമിച്ചതിലൂടെയാണ് ഈ നേട്ടം കൈവരിക്കാൻ ആയത്.
അറേബ്യൻ വേൾഡ് റെക്കോർഡിന്റെയും, ടൈം വേൾഡ് റെക്കോർഡിന്റെയും പ്രതിനിധികൾ ഈ ശ്രമത്തെ ലോക റെക്കോർഡായി പ്രഖ്യാപിച്ചു. അഭിമാനകരമായ ഈ നേട്ടം കൈവരിച്ച ഏരീസ് മറൈന് ഔദ്യോഗിക റെക്കോർഡ് സർട്ടിഫിക്കറ്റും മെഡലുകളും പ്രതിനിധികൾ കൈമാറി .സ്ഥാപനത്തിന്റെ ലോഗോ വളരെ കൃത്യതയോടെ പുഷ്പിൻ ഉപയോഗിച്ച് നിർമ്മിക്കാൻ കഴിഞ്ഞു എന്നത് ശ്രദ്ധേയമായി.
“ഈ ലോകറെക്കോർഡ് നേടിയതിൽ അതിയായ സന്തോഷമുണ്ടെന്നും തുടർച്ചയായ വിജയത്തിന്റെ യഥാർത്ഥ പ്രതീകവുമാണെന്നും , ഈ നേട്ടം ഞങ്ങളുടെ ടീമിന്റെ കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും തെളിവാണ് എന്നും ഏരീസ് ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാനും സിഇഒയുമായ സർ. സോഹൻ റോയ് പറഞ്ഞു. മറ്റ് അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ ആഗ്രഹിക്കുന്ന ആർക്കും ഇതൊരു പ്രചോദനമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏരീസ് ഗ്രൂപ്പിന്റെ രജത ജൂബിലി എന്നത് വിജയങ്ങളുടെയും നേട്ടങ്ങളുടെയും ആഘോഷമാണ്. ഈ റെക്കോർഡ്, നേട്ടങ്ങളുടെ പട്ടികയിലെ പ്രധാന നാഴികക്കലായി മാറുകയും ചെയ്തു.
ലോകത്തിലെ ഏറ്റവും വലിയ ഷിപ്പ് ഡിസൈൻ & ഇൻസ്പെക്ഷൻ സ്ഥാപനങ്ങളിൽ ഒന്നായ ഏരീസ് ഗ്രൂപ്പ്, ഷിപ്പിംഗ്, ഓഫ്‌ഷോർ, ഓയിൽ & ഗ്യാസ് മേഖലകളിൽ സജീവ സാന്നിധ്യമാണ്. ആഗോളതലത്തിൽ 25 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഏരീസ്, ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങൾ നൽകുന്നതിലൂടെ ക്ലൈന്റുകളുടെ വിശ്വാസ്യത വർധിപ്പിക്കുന്നതിലും മുൻപന്തിയിലാണ്.




0 Comments