170

പ്രണവ് മോഹൻലാലിന് പിന്നാലെ അനുജത്തി വിസ്മയയും വെള്ളിത്തിരയിലേക്ക്

ചേട്ടൻ പ്രണവിന് പിന്നാലെ അനുജത്തി വിസ്മയയും സിനിമയിലേക്ക് തന്നെ. മോഹൻലാലിന്റെ മകന് പിന്നാലെ മകളും സിനിമാവഴി തിരഞ്ഞെടുക്കുന്നു എന്ന വാർത്ത വൈറലാവുന്നു. എന്തുകൊണ്ടും ചേട്ടന്റെ പാത എന്ന് തന്നെ വിസ്മയയുടെ വരവിനെയും വിളിക്കാം

ചേട്ടൻ പ്രണവ് ബാലതാരമായി ആരംഭിച്ചു എന്ന് മാത്രമേയുള്ളൂ തുടക്കത്തിന്റെ കാര്യത്തിലെ ചെറിയ വ്യത്യാസം. വിസ്മയയുടെ റോൾ അച്ഛൻ മോഹൻലാൽ സംവിധാനം ചെയ്യുന്ന ‘ബറോസ്’ എന്ന സിനിമയിലാണ്

അസിസ്റ്റന്റ് ഡയറക്‌ടറുടെ വേഷത്തിലാണ് വിസ്മയ ബറോസിലെത്തുക. പ്രണവും അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുണ്ട്. ഒരു എഴുത്തുകാരി എന്ന നിലയിൽ അറിയപ്പെട്ടു തുടങ്ങിയ വിസ്മയ എന്ന മായയുടെ പ്രാഗത്ഭ്യം തെളിയുന്ന മറ്റൊരു മേഖലയാവും ഇനി പ്രേക്ഷകർ കാണാനിരിക്കുന്നത്
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കുമിതെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. ‘കഥയുടെ മാന്ത്രിക പരവതാനിയേറി യാത്ര ചെയ്യാം. അത്ഭുത ദൃശ്യങ്ങൾ നുകരാം. അറബിക്കഥകൾ വിസമയങ്ങൾ വിരിച്ചിട്ട നിങ്ങളുടെ മനസുകളിൽ പോർച്ചുഗീസ് പശ്ചാത്തലത്തിൽ ബറോസിന്‍റെ തീർത്തും വ്യത്യസ്തമായ ഒരു ലോകം തീർക്കണമെന്നാണ് എന്‍റെ സ്വപ്നം’- മോഹൻലാൽ ബ്ലോഗിൽ കുറിച്ചതിങ്ങനെ

അറബിക്കഥകളുടെ മാതൃകയിൽ ഒരു പോർച്ചുഗീസ് കഥ അവതരിപ്പിക്കുകയാണ് മോഹൻലാൽ. വാസ്കോഡ ഗാമയുടെ നിധിക്ക് കാവലിരിക്കുന്ന വ്യക്തിയായാണ് മുഖ്യ കഥാപാത്രം എത്തുക.ലോക്ക്ഡൗൺ നാളുകളിൽ വിസ്മയ വിദേശത്തായിരുന്നു. മോഹൻലാലും ഭാര്യ സുചിത്രയും മകൻ പ്രണവുമാണ് വീട്ടിലുണ്ടായിരുന്നത്.പാപനാസം, ലൈഫ് ഓഫ് ജോസൂട്ടി ചിത്രങ്ങളലിൽ പ്രണവ് മോഹൻലാൽ അസിസ്റ്റന്റ് ആയി പ്രവർത്തിച്ചിരുന്നു.
പോർച്ചുഗീസ് താരങ്ങളെയായിരുന്നു മോഹൻലാൽ സിനിമയ്ക്കു വേണ്ടി കണ്ടെത്തിയിരുനന്ത്‌. എന്നാൽ അപ്രതീക്ഷിതമായി വന്ന കോവിഡ്, ലോക്ക്ഡൗൺ പ്രതിസന്ധികൾക്ക് ശേഷം ഇതിൽ മാറ്റം വരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.


Like it? Share with your friends!

170
meera krishna

0 Comments

Your email address will not be published. Required fields are marked *