153

ഇന്ത്യ ലോകത്തിന് നൽകിയ ഏറ്റവും വലിയ സംഭാവനകളിൽ ഒന്നാണ് യോഗ. ഐക്യരാഷ്ട്ര സംഘടനപോലും അംഗീകരിക്കുകയും,ലോകം ഒന്നാകെ പിൻതുടരുകയും ചെയ്യുന്ന യോഗയെ നിങ്ങളുടെ മുൻപിൽ എത്തിക്കുകയാണ് സലീഷ് നാരായണൻ എന്ന സെലിബ്രിറ്റി യോഗ ട്രെയ്നർ . ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം, മാനസിക പരമായും ശാരീരിക പരമായും എപ്പോഴും ഊർജസ്വലത ആവിശ്യമാണ്. അതിന് ഏറ്റവും ഉചിതം യോഗതന്നെയാണ്. ഇന്ത്യൻ ജീവിതത്തിൽ യോഗയോളം സ്വാധീനം നേടിയ മറ്റൊന്നില്ല.
ഏകാഗ്രത, വ്യായാമം തുടങ്ങിയവയൊക്കെ ഒരു മനുഷ്യനെ മാറ്റിയെടുക്കുന്നു എന്ന് യോഗ നമുക്ക് മനസിലാക്കി തരുന്നു.

സിനിമ, രാഷ്ട്രീയ, സാമൂഹിക മേഖലയിലെ പ്രമുഖരുടെ യോഗ ട്രെയ്നറും,രാജ്യത്തിന്‌ അകത്തും പുറത്തും യോഗയെക്കുറിച്ച് നിരവധി ക്ലാസുകൾ നടത്തുകയും, തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ദീപാഞ്ജലി യോഗ സെന്ററിന്റെ ഉടമസ്ഥനുമായ ശ്രീ സലീഷ് നാരായണൻ. മലയാള സിനിമയിലെ നായികമാരായ ജ്യോതി കൃഷ്ണ, അനുമോൾ അനന്യ ലക്ഷ്മി പ്രിയ, നിഖില വിമൽ , പ്രശസ്ത സിനിമ സംവിധായകൻ ആയ വി എ ശ്രീകുമാർ മേനോന്റെയും തുടങ്ങിയവരുടെ പേർസണൽ യോഗ ട്രെയ്നറും കൂടിയാണ്


ദുബായ് കേന്ദ്രമായി യോഗ ക്ലാസുകൾ നടത്തിയിട്ടുണ്ട്.
കേരളത്തിന് അകത്തും പുറത്തുമായി സ്കൂളുകൾ, കോളേജുകൾ തുടങ്ങിയവയിൽ സ്പെഷ്യൽ യോഗ ക്ലാസ്സുകളും നടത്താറുണ്ട്. ജില്ല, സംസ്ഥാന, ദേശിയ തലത്തിൽ യോഗ കോമ്പറ്റിഷനു നിരവധി പ്രിസിസ് കിട്ടിയിട്ടുണ്ട്


Like it? Share with your friends!

153
24 Web Desk

0 Comments

Your email address will not be published. Required fields are marked *