180

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രിംകോടതിയിൽ. പാട്‌നയിലെ എഫ്‌ഐആർ മുംബൈയിലേക്ക് മാറ്റണമെന്നാണ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട നടി റിയാ ചക്രവർത്തിയുടെ ആവശ്യം. തങ്ങളുടെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് സുശാന്തിന്റെ കുടുംബവും ബിഹാർ, മഹാരാഷ്ട്ര സർക്കാരുകളും തടസഹർജി സമർപ്പിച്ചിട്ടുണ്ട്. അതേസമയം, അന്വേഷണം സി.ബി.ഐയ്ക്ക് വിടാനുള്ള ബിഹാർ സർക്കാരിന്റെ തീരുമാനത്തിന് ഗവർണർ അംഗീകാരം നൽകി.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട ഹർജികളിൽ ബിഹാർ, മഹാരാഷ്ട്ര സർക്കാരുകളുടെ നിലപാട് നിർണായകമാണ്. മരണത്തിൽ സി.ബി.ഐ അന്വേഷണത്തിന് ബിഹാർ സർക്കാർ ശുപാർശ ചെയ്തിരുന്നു. പാട്‌നയിലെ എഫ്.ഐ.ആറിലായിരിക്കണം സിബിഐ അന്വേഷണമെന്നും കേന്ദ്രസർക്കാരിനോട് പ്രത്യേകം ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടാണ് മഹാരാഷ്ട്ര സർക്കാർ ഇതുവരെ സ്വീകരിച്ചത്. പാട്‌നയിലെ എഫ്.ഐ.ആറിനെയാണ് നടി റിയ ചക്രവർത്തിയുടെ ഹർജിയിൽ ചോദ്യം ചെയ്യുന്നത്.

മുംബൈയിൽ നടന്ന സംഭവത്തിൽ സമാന്തരമായി പാട്‌ന പൊലീസിന് അന്വേഷണം നടത്താൻ കഴിയില്ലെന്നാണ് വാദം. പാട്‌നയിലെ എഫ്‌ഐആർ മുംബൈയ്ക്ക് മാറ്റണമെന്നും നടി ആവശ്യപ്പെട്ടു. അന്വേഷണത്തിനുള്ള അധികാരം ബിഹാർ, മഹാരാഷ്ട്ര സർക്കാരുകൾ ഒരുപോലെ അവകാശപ്പെടുന്ന സാഹചര്യത്തിൽ സുപ്രിംകോടതി നിലപാട് നിർണായകമാണ്.


Like it? Share with your friends!

180
meera krishna

0 Comments

Your email address will not be published. Required fields are marked *