243

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികമാരിൽ ഒരാളായ നടി അനുശ്രീ തൻറെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ച ആറ്റിൽ ചെയ്ത വെറൈറ്റി ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ ഒരുപാട് വൈറലായിരുന്നു. അന്ന് താരം ചെയ്ത ആ ഫോട്ടോഷൂട്ടിന് മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്.

ഇപ്പോഴിതാ അനുശ്രീയുടെ അതെ പാതപിന്തുടർന്നിരിക്കുകയാണ് മറ്റൊരു സിനിമ-സീരിയൽ താരമായ സ്വാസിക വിജയ്. അനുശ്രീയെ പോലെ തന്നെ നാടൻ വേഷങ്ങളിൽ പ്രതേകിച്ച് സാരിയിൽ അതിസുന്ദരിയായ കാണപ്പെടുന്ന താരമാണ് സ്വാസിക. സ്വാസിക ചെയ്യുന്ന അത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ താരത്തിന്റെ ആരാധകർ എപ്പോഴും ഏറ്റെടുക്കാറുണ്ട്.

ഒരു നീന്തൽ കുളത്തിൽ നീരാടുന്ന രീതിയിലുള്ള ചിത്രങ്ങളാണ് സ്വാസിക പോസ്റ്റ് ചെയ്തിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഷൂട്ടുകൾ ചെയ്യാറുള്ള ആദർശ് താമരാക്ഷനാണ് അതിമനോഹരമായ ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. നന്നായി നീന്താനും അറിയാമല്ലോയെന്ന് നിരവധി പേർ കമന്റ് ചെയ്‌തിട്ടുണ്ട്‌. ചിത്രാദർശ് വെഡിങ് കമ്പനിക്കുവേണ്ടിയാണ് ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.

സാരിയിൽ ഫോട്ടോഷൂട്ട് ചെയ്യാറുള്ള സ്വാസിക ഇതിലും സാരിയിൽ തന്നെയാണ് തിളങ്ങിയിരിക്കുന്നത്. സീത എന്ന സീരിയലിന് ശേഷമാണ് സ്വാസിക ഒരുപാട് ആരാധകരുണ്ടായത്. അതുപോലെ തന്നെ കട്ടപ്പനയിലെ ഹൃതിക് റോഷനിലെ തേപ്പുകാരിയെ അവതരിപ്പിച്ച സിനിമ മേഖലയിലും കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിരുന്നു.

നടനവിസ്മയം മോഹൻലാലിനൊപ്പം ഇട്ടിമാണിയിലും ഒരു പ്രധാനവേഷത്തിൽ സ്വാസിക അഭിനയിച്ചിരുന്നു. തമിഴ് ചിത്രമായ വൈഗയിലൂടെ അഭിനയരംഗത്തേക്ക് സ്വാസിക വരുന്നത്. പൂജ വിജയ് എന്നായിരുന്നു താരത്തിന്റെ യഥാർത്ഥ പേര്. സിനിമയിൽ വന്ന ശേഷം സ്വാസിക എന്ന പേര് സ്വീകരിക്കുകയായിരുന്നു. തെലുഗിലും ഒരു സിനിമയിൽ സ്വാസിക അഭിനയിച്ചിട്ടുണ്ട്.


Like it? Share with your friends!

243
24 Web Desk

0 Comments

Your email address will not be published. Required fields are marked *