215

ലൈവ് അഭിമുഖത്തിൽ ലക്ഷ്മി രാമകൃഷ്ണനെ ചീത്ത വിളിച്ച് നടി വനിത വിജയകുമാർ. ഏറെ വിവാദമായ വനിത–പീറ്റർ പോൾ വിവാഹവുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിെടയാണ് വഴക്കും ബഹളുവും ഉണ്ടായത്. അഭിമുഖം തുടങ്ങുന്നതിനു മുമ്പ് തന്നെ കാര്യങ്ങൾ കൈവിട്ടു. ചർച്ചയ്ക്കു വേണ്ടിയല്ല അഭിമുഖത്തിനെത്തിയതെന്നും ട്വിറ്ററിലൂടെ തന്നെ അപമാനിച്ച ലക്ഷ്മിയെ പരസ്യമായി രണ്ട് പറയാനാണ് താനിവിടെ വന്നതെന്നുമായിരുന്നു വനിത തുടക്കത്തിൽ തന്നെ പറഞ്ഞത്.

‘രണ്ട് പേരുടെ ഇടയിൽ നടന്ന ഒരു കാര്യത്തെ പുറത്തുനിന്നും ഒരാൾ നോക്കി കണ്ടിട്ട് എന്ത് കൊള്ളരുതായ്മയും പറയാമോ ? എന്താണ് നിങ്ങളുടെ പ്രശ്നം. നിങ്ങളൊരു ജഡ്ജിയാണോ? വിവാഹപ്രശ്നങ്ങളിൽ ഇടപെടാൻ നിങ്ങൾക്ക് എന്ത് യോഗ്യത.’–ഇതായിരുന്നു വനിതയുടെ ആദ്യ ചോദ്യം.

എന്നാൽ ലക്ഷ്മി രാമകൃഷ്ണനു മറുപടിപോലും പറയാതെ തുടരെ തുടരെ വനിത തുടർവാദങ്ങൾ ഉന്നയിക്കുകയായിരുന്നു. ഒരു അവതാരകൻ വിളിച്ചിട്ടാണ് താൻ ലൈവിൽ എത്തിയതെന്നും ഇങ്ങനെ തെരുവിൽ വഴക്കും ബഹളുമായി നടക്കുന്ന സ്ത്രീയുമായി സംസാരിക്കാൻ താൽപര്യവുമില്ലെന്ന് ലക്ഷ്മി വ്യക്തമാക്കി.

‘നീ ആരാണ് പുരുഷനെ മോശം പറയാൻ. വെറുതെ വിടില്ല. ഒരാളെയും ഇനി ഇങ്ങനെ വിളിക്കാൻ പാടില്ല. പൈസയ്ക്കു വേണ്ടി ഒരു കുടുംബത്തെയും തകർക്കരുത്. കുപ്പത്തൊട്ടിയാണ് നീ. തെരുവിൽ വഴക്കു കൂടുന്നത് ആരാണ്. നീ ആരാണ്. മറുപടി പറ. ഇത് റെക്കോർഡ് ചെയ്ത് നിന്നെ നാറ്റിക്കും. ചെരുപ്പൂരി അടിക്കും നിന്നെ.’–വനിത പൊട്ടിത്തെറിച്ചു.

അസഭ്യവര്‍ഷം കൂടിയതോടെ ഫോൺ കട്ട് ചെയ്ത് അഭിമുഖം പാതി വഴിയിലാക്കി ലക്ഷ്മി രാമകൃഷ്ണൻ പോകുകയുണ്ടായി. ഇതോടെ വനിതയുടെ ദേഷ്യം മുഴുവൻ അവതാരകനിലേയ്ക്കായി. എന്തായാലും ഈ വിഡിയോ അഭിമുഖം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

പീറ്റർ പോളിന്റെ മുൻഭാര്യ എലിസബത്തുമായി ലക്ഷ്മി രാമകൃഷ്ണൻ നേരത്തെ നടത്തിയ അഭിമുഖം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വനിതയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അഭിമുഖത്തിൽ ഉയർന്നുവന്നത്.


Like it? Share with your friends!

215
Seira

0 Comments

Your email address will not be published. Required fields are marked *