185

കോളിവുഡിലെ ഏറെ താരപ്പകിട്ടാർന്ന വിവാഹമായിരുന്നു ആര്യ-സയേഷ താരങ്ങളുടേത്. കഴിഞ്ഞ വർഷം മാർച്ച് 11ന് ഹൈദരാബാദിലെ ഫലക്നുമ കൊട്ടരത്തിലായിരുന്ന ഇവരുടെ താരപ്പകിട്ടാർന്ന വിവാഹാഘോഷ ചടങ്ങുകള്‍. ഇപ്പോഴിതാ തങ്ങളുടെ ഒന്നാം വിവാഹവാർഷികാഘോഷത്തിന് ഇരുവരും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. നിരവധിപേരാണ് താരങ്ങൾക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.

പ്രണയജോഡികൾ

ഗജനികാന്ത്, കാപ്പാൻ തുടങ്ങിയ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സോഷ്യൽമീഡിയയിലൂടെ തങ്ങളുടെ പ്രണയം പുറത്തുവിട്ട താരങ്ങൾ ഫെബ്രുവരി 14ന് വിവാഹിതരാകുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. പക്ഷേ പിന്നീട് വിവാഹം നടന്നത് 2019 മാർച്ച് 11നായിരുന്നു

ഗജനികാന്തിലൂടെ തുടങ്ങിയ പ്രണയം

അഭിനേതാക്കളായ ആര്യയും സയേഷയും കഴിഞ്ഞ വർഷം ഹൈദരാബാദിലെ ഫലക്നുമ കൊട്ടാരത്തിൽ വെച്ചാണ് വിവാഹിതരായത്. ഗജനികാന്ത് എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും പ്രണയത്തിലായത്. മാർച്ച് 11ന് ദമ്പതികൾ ഒന്നാം വാർഷികം ആഘോഷിച്ചു.

വിവാഹവാർഷിക ചിത്രം

വാർഷിക ആഘോഷത്തിൻ ഭാഗമായി സയേഷ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ വൈറൽ ആയി. നീല നിയോൺ വെട്ടത്തിൽ ഇരുവരും ചേർന്നുനിൽക്കുന്ന ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരുന്നത്.

താരജോഡികൾ

“ഞങ്ങളുടെ ഒന്നാം വിവാഹ വാർഷികം ഇന്ന് ആഘോഷിക്കുന്നു! നിങ്ങൾ തന്ന സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും ഏവർക്കും നന്ദി!” സയേഷാ ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുകയാണ്.

പുത്തൻ ചിത്രം ടെഡി

ആര്യയും സയേഷയും ഒന്നിച്ചഭിനയിച്ച പുതിയ ചിത്രമായ ടെഡി റിലീസിനായി ഒരുങ്ങുകയാണ്. ശക്തി സൗന്ദർരാജൻ സംവിധാനം ചെയ്തിരിക്കുന്ന സിനിമയുടെ ടീസർ ഇതിനകം യൂട്യൂബിൽ ട്രെൻഡിംഗ് ലിസ്റ്റിൽ കയറിയിട്ടുണ്ട്.


Like it? Share with your friends!

185
B4 Admin

0 Comments

Your email address will not be published. Required fields are marked *