442

കോലാലംപൂരിൽ മൈൽസ്റ്റോൺ മിസ് & മിസിസ് സൗന്ദര്യമത്സരത്തിൽ മിസിസ് ഇന്ത്യ പട്ടം മിഥില ജോസ് എന്ന മലയാളി താരം കരസ്ഥമാക്കി. കേരളത്തെ പ്രതിനീകരിച്ചായിരുന്നു താരം മത്സരത്തിൽ പങ്കെടുത്തത്. മിസിസ് ഇന്ത്യ എന്ന പട്ടവും ഒപ്പം തന്നെ മിസിസ് ബ്യൂട്ടി വിത്ത് ബ്രെയിൻ എന്ന പുരസ്‌ക്കാരവും കരസ്ഥമാക്കിയിരുന്നു.

Image xindex2-1-631x1024.jpg.pagespeed.ic.qEtHLLDNhH.webp

സൗന്ദര്യം എന്നത് ഒരിക്കലും മുഖത്തെ മാത്രം പ്രതിനിധീകരിക്കുന്ന ഒന്നല്ല മറിച്ച് ബുദ്ധിയേയും, സാമൂഹിക ലക്ഷ്യങ്ങളെയും കൂടി കൂട്ടിയോജിപ്പിക്കുന്ന ഒന്നാണ്. അത്തരത്തിൽ കഴിവുകളും, താല്പര്യങ്ങളും ഉള്ളവരെ കണ്ടത്തുന്നതിനായാണ് മലേഷ്യയിലെ കോലാലംപൂരിൽ മിൽസ്‌റ്റോൺ മിസ് & മിസിസ് ഇന്റർനാഷണൽ 2020 ലക്ഷ്യമിടുന്നത്. ഇന്ത്യയുടേയും അതുപോലെ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേരാണ് മത്സരത്തിൽ പങ്കെടുക്കാൻ വന്നിരുന്നത്.കേരളത്തിന്റെ തനിമ വിടാതെ ലോകത്തിനു മുന്നിൽ കേരളമെന്ന കൊച്ചു സംസ്ഥാനേയും ഇന്ത്യ എന്ന മഹാ രാജ്യത്തെയും ഒരുപോലെ ഉയർത്തിക്കാണിക്കാനായി മിഥില എന്ന വിദ്യാർത്ഥിനിക്ക് സാധിച്ചു. വിദ്യാർത്ഥിനിക്ക് അപ്പുറം താരം വിവാഹിതയാണ്, കൈ വിടാത്ത ആത്മവിശ്വാസം, മുന്നിലെത്താനുള്ള ആവേശം ഇതെല്ലാമാണ് താരത്തെ ഈ മത്സരത്തിൽ ഒന്നാമതാക്കിയത്. നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങിയിരുന്ന സ്ത്രീകൾക്ക് ഒരു മാതൃക ആവുന്ന ഒന്നാണിത്.

Image xindex1-1-819x1024.jpg.pagespeed.ic.Q8khHiTD1n.webp

കാരണം വിദ്യാഭ്യാസവും, ഉയർന്ന ആത്മവിശ്വാസവും എല്ലാംകൊണ്ടുമാണ് താരം ഇവിടെ എത്തിയത്. വിവാഹത്തിന് ശേഷം സ്വപ്ങ്ങൾ ഉപേക്ഷിക്കുന്നവർക്ക് തീർച്ചയായും മാതൃകയാണ്. വിവാഹാഹിത്തിനപ്പുറം ഒതുങ്ങി കൂടാതെ ലോകത്തെ തന്നെ മാറ്റി മറിക്കാനുള്ള ആയുധമാണ് വിദ്യാഭാസം. B.ed, M.Phil മിഥില പൂർത്തിയാക്കി കഴിഞ്ഞു. ഇപ്പോൾ നിലവിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി പിഎച്ച്ഡി ചെയ്തുകൊണ്ടിരിക്കുകയാണ്. 2019 ലെ മിസ് മലബാർ കൂടിയായിരുന്നു മിഥില. വിവിധ ഷോകളുടെ ഷോ സ്റ്റോപ്പർ കൂടിയാണ് മിഥില.

Image index3-1 (1).jpg

60 വർഷങ്ങളായി പുസ്തക മേഖലയിൽ മിഥിലയുടെ കുടുംബം സജീവമാണ് .പെൺകുട്ടികൾക്ക് ഉയർന്ന വിദ്യാഭ്യാസം നൽകുക എന്ന ചിന്താഗതിയിലുള്ളവരാണിവർ. അടുത്ത വർഷം 200 പെൺകുട്ടികൾക്കെങ്കിലും പൂർണ്ണ വിദ്യാഭ്യാസം ഉറപ്പുവരുത്താനായി ഒരുങ്ങുകായാണ്. പാലക്കാട് ശാന്ത ബുക്സ്റ്റാൾ ഉടമയുമായ ജോസ് കൊമ്പന്റേയും മേരിയുടെയും (സിറിൾ ഗ്രൂപ്പ് കൊച്ചി ) മകളാണ് മിഥില. കാലിക്കറ് യൂണിവേഴ്സിറ്റിയിൽ രണ്ടാം വർഷ വിദ്യാർത്ഥിനിയായ മിഥില സാന്റോ ഡേവിസ് കോനിക്കരയുടെ (വനിത ഗ്രൂപ്പ് എറണാകുളം) ഭാര്യയും കൂടിയാണ്.Like it? Share with your friends!

442
B4 Admin

0 Comments

Your email address will not be published. Required fields are marked *