261

ടെലിവിഷൻ അവതാരികയായി ആരംഭം കുറിച്ച് പിന്നീട് സ്റ്റേജ് ഷോകൾ ചെയ്തു മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മീര അനിൽ. താരത്തിന്റെ വിവാഹം കഴിഞ്ഞ ദിവസം കഴിഞ്ഞിരുന്നു. വിഷ്ണു ആണ് വരൻ. ജനുവരിയിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം നടന്നിരുന്നത്. ജൂൺ അഞ്ചിന് വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും കൊറോണ പ്രതിസന്ധി മൂലം വിവാഹം നീണ്ടുപോവുകയായിരുന്നു. പിന്നീട് അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ അവർ വിവാഹിതരായി. തിരുവനന്തപുരത്ത് ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.

ഇരുവരുടെയും പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. മണിമലയാറിൽ വെച്ച് നടത്തിയ ഫോട്ടോഷൂട്ട് പകർത്തിയിരിക്കുന്നത് ശ്രീനാഥ് എസ് കണ്ണനാണ്.


Like it? Share with your friends!

261
24 Web Desk

0 Comments

Your email address will not be published. Required fields are marked *