119

യാത്രകളെ ഇഷ്ടപ്പെടാത്തവർ വളരെ ചുരുക്കമാണ്. വിവിധ സ്ഥലങ്ങളെക്കുറിച്ചറിയാനും, അവിടുത്തെ സവിശേഷതകൾ മനസിലാക്കാനും ഇക്കാലത്ത് ഒരുപാട് വഴികളുണ്ട്. ചിലയാളുകൾ അവർ ചെയ്യുന്ന യാത്രകൾ പകർത്തി യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ ഓൺലൈൻ മാധ്യമങ്ങളിലൂടെ പ്രേക്ഷകറിലേക്ക് എത്തിക്കാറുമുണ്ട്. ജപ്പാനിലെ ഇബാരാക്കി എന്ന പ്രീഫെക്റ്ററിലെ ഹിറ്റാച്ചി സിറ്റിയിൽ ജോലി ചെയ്യുന്ന (ഹിറ്റാച്ചി കമ്പനി) അമൽ മാധവൻ എന്ന യുവാവ് ജോലിയുടെ ഭാഗമായി ലോകത്തിന്റെ പലയിടങ്ങളിലായ് സഞ്ചരിക്കാറുണ്ട്. ഈ യാത്രകൾ മനോഹരമായ രീതിയിൽ പകർത്തി ഡ്രീംസ്‌ ഓഫ് ബാക്ക്പാക്കേഴ്സ് എന്ന യൂട്യൂബ് ചാനൽ വഴി യാത്രസ്നേഹികൾക്കായി അവതരിപ്പിക്കുന്നു.

യാത്രകളെ ഇഷ്ടപെടുന്നവർ, പുതിയ സ്ഥലങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർ ഈ വീഡിയോകൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ്. സ്ഥിരം അവതരണ രീതികളിൽ നിന്ന് വ്യത്യസ്തമായി,വളരെ വ്യക്തതയോടും ആധികാരികതയോടും കൂടിത്തന്നെ ഓരോ കാര്യങ്ങളും അമൽ വിശദീകരിക്കുന്നു. കുറച്ചുകൂടി വ്യക്തമാക്കിയാൽ കാണുന്ന കാഴ്ചകളുടെ ചരിത്രവും, അതിന്റെ നിലവിലുള്ള പ്രസക്തിയും, എന്താണോ അവിടെ നിന്ന് നമ്മൾ ഉൾക്കൊള്ളേണ്ടതെന്ന് മുതലായ കാര്യങ്ങൾ കൃത്യമായി വിവരിക്കുന്നു.

ഇതുവരെ ഖസാക്കിസ്ഥാൻ, തുർക്മെനിസ്ഥാൻ, ഇറാൻ, റഷ്യ, സിങ്കപ്പൂർ, യൂ.എ.ഇ, ശ്രീലങ്ക, മലേഷ്യ, ബാലി തുടങ്ങിയ സ്ഥലങ്ങളിൽ സന്ദർശിച്ചിട്ടുണ്ട്….. ആദ്യയാത്രകളുടെ ചിത്രീകരണങ്ങളിൽ പരിചയക്കുറവ് മൂലവും, സാങ്കേതിക പ്രശ്നങ്ങൾകൊണ്ടും പരിമിതികൾ ഉണ്ടായിട്ടുണ്ട്. പക്ഷെ പ്രേക്ഷകരുടെ ഭാഗത്തെ അഭിപ്രായങ്ങളും നിർദേശങ്ങളും ചേർത്തുവച്ചപ്പോൾ മികച്ച വീഡിയോകളാണ് പിന്നീട് ഉണ്ടായത്. ജപ്പാനിലെ സക്കുറ തെരുവോരങ്ങൾ പൂത്തുനിൽക്കുന്നത് കണ്ടിട്ടുണ്ടോ? ആ വസന്തത്തിലെ കാവ്യം എല്ലാ യാത്രികർക്കുമുള്ള ഭാഗ്യമല്ല. അതൊക്കെ കാണേണ്ട സമയത്തുതന്നെ കാണണം. കൂടാതെ ജപ്പാനിലെ ഏറ്റവും മനോഹരമായ രാത്രികാഴ്ചകളിലൊന്നായ മൗണ്ട് ഇനാസയുടെ ദൃശ്യങ്ങൾ നമ്മുടെ മനസിനെ കോരിത്തരിപ്പിക്കുന്നതാണ്.. എന്തിധികം പറയുന്നു. ഹിമാചൽ പ്രദേശിലെ ഖൻസാർ ഗർ എന്ന പട്ടണം കടന്ന് പോയാൽ കാണുന്ന 700 വർഷം പഴക്കമുള്ള ഗേമുർ ബുദ്ധക്ഷേത്രം എത്രപേർക്കറിയാം?. ഇത്തരത്തിൽ ആർക്കും അറിവില്ലാത്ത സ്ഥലങ്ങളും അമൽ പരിചയപ്പെടുത്തുന്നുണ്ട്. എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള മൗണ്ട് ഫിജിയെന്ന അഗ്നിപർവതം കീഴടക്കുന്ന പോലുള്ള സാഹസിക വീഡിയോകൾ നമുക്ക് കൂടുതൽ ആകാംഷ നൽകുന്നതാണ്. സുമോ ഗുസ്തിക്കാരുടെ രീതികളടക്കം പരിചയപ്പെടുത്തുന്ന വിവിധ ഭക്ഷണശൈലികൾ ഈ ചാനലിൽ കാണാൻ സാധിക്കും. മറ്റൊരുപാട് നല്ല വീഡിയോകൾ ഉൾക്കൊള്ളുന്ന ഈ ചാനലുമായ് തന്റെ ജോലിത്തിരക്കിനിടയിലും യാത്രകൾ മറ്റുള്ളവർക്കും ഒരനുഭവമാക്കാൻ ശ്രമിക്കുകയാണ് അമൽ മാധവൻ. ഒരുകാര്യം ഉറപ്പാണ് ഈ ചാനൽ കാണുന്നവർ ഒരിക്കലും നിരാശരാവുകയില്ല. അത്രയേറെ വൈവിധ്യങ്ങളും പുതുമകളുമാണ് നിങ്ങൾക്കായ് കാത്തിരിക്കുന്നത്.


Like it? Share with your friends!

119
24 Web Desk

0 Comments

Your email address will not be published. Required fields are marked *