260

2002ൽ പിതാവായ ഫാസിലിന്റെ ചിത്രമായ കൈയ്യെത്തു ദൂരത്തിലൂടെ മലയാള സിനിമയിലേക്ക അരങ്ങേറിയ നടനാണ് ഫഹദ് ഫാസിൽ. ആ ചിത്രം വർ പരാജയമോയതോടെ സിനിമ വിട്ട് വിദേശത്തേക്ക് പോയ ഫഹദ് 7 വർഷങ്ങൾക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് നടത്തിയിരുന്നത്.

പിന്നീടിങ്ങോട്ട് ശക്തമായ വ്യത്സ്തമായതുമായ വേഷങ്ങൾ ചെയ്ത് മലയാളത്തിലെ മുൻനിര നായകൻമാരുടെ പട്ടികയിൽ തിളങ്ങി നിൽക്കികയാണ് ഫഹദ്. അടുത്തിടെ ഒരു അഭിമുഖത്തിൽ ഫഹദ് ഫാസിൽ 1982ൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രമായ യവനികയുടെ റീമേക്ക് റൈറ്റ്‌സ് താൻ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് പറഞ്ഞിരുന്നു.

യവനികയുടെ റീമേക്ക് അവകാശം സ്വന്തമാക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണെന് ഫഹദ് ഫാസിൽ ആ അഭിമുഖത്തിൽ സൂചിപ്പിക്കുകയുണ്ടായി. യവനികയെ ആസ്പദമാക്കി ഒരു ബുക്ക് അണിയറയിൽ ഒരുങ്ങുകയാണ്.

പഴയകാല മലയാള സിനിമയിലെ മികച്ച സൃഷ്ട്ടികളെ കുറിച്ചും അഭിമുഖത്തിൽ ഫഹദ് ഫാസിൽ വ്യക്തമാക്കി. കെജി ജോർജിന്റെ മറ്റ് ചിത്രങ്ങളായ ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്‌ലാഷ് ബാക്ക്, ഈ കണ്ണി കൂടി തുടങ്ങിയ ചിത്രങ്ങളെ കുറിച്ചും ഫഹദ് പരാമർശിക്കുകയുണ്ടായി.

അതേ സമയം പഴയകാല സൂപ്പർഹിറ്റ് ചിത്രങ്ങൾ പിൽക്കാലത്ത് റീമേക്ക് ചെയ്ത് ഇറക്കുന്ന പതിവ് അന്യ ഭാഷകളിലാണ് കൂടുതലായും കാണുന്നത്. മലയാളത്തിൽ വളരെ ചുരുക്കം സിനിമകൾ മാത്രമാണ് അത്തരത്തിൽ കാണാൻ സാധിക്കുകയുള്ളൂ.

നിദ്ര, രതിനിർവേദം തുടങ്ങിയ ചിത്രങ്ങൾ പുതിയ തലമുറയിൽ വ്യത്യസ്ത രീതിയിൽ ചിത്രീകരിച്ചു ഇറക്കിയെങ്കിലും വലിയ സ്വീകാരിതയും വിജയവും കരസ്ഥമാക്കാൻ സാധിച്ചില്ല. കെജി ജോർജ് സംവിധാനം ചെയ്ത യവനിക ത്രില്ലിംഗ് മിസ്റ്ററി മർഡർ ജോണറിലായിരുന്നു അണിയിച്ചൊരുക്കിയിരുന്നത്.

മമ്മൂട്ടി , ഭരത് ഗോപി, ജലജ, വേണു നാഗവള്ളി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. കെജി ജോർജിന്റെ കഥ പറച്ചിലും സംവിധാനവും കാലത്തിന് മുന്നേ സഞ്ചരിച്ച ഒരു കൾട്ട് ചിത്രം എന്ന നിലയിലായിരുന്നു വാഴ്ത്തപ്പെട്ടിരുന്നത്.


Like it? Share with your friends!

260
24 Web Desk

0 Comments

Your email address will not be published. Required fields are marked *