326

ഇടുക്കി പീരുമേട്ടില്‍ കണ്ടെയ്ന്‍മെന്റ് സോണിലെ വീടുകളിലെത്തി പ്രാര്‍ത്ഥന നടത്തിയ പാസ്റ്റര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പട്ടുമല സ്വദേശിയായ പാസ്റ്റര്‍ക്കാണ് രോഗബാധ. ഇദ്ദേഹം ഇരുനൂറോളം വീടുകളാണ് കയറിയിറങ്ങിയത്. നിയന്ത്രണങ്ങള്‍ ലംഘിച്ച് പാസ്റ്റര്‍ വീടുകളിലെത്തി പ്രാര്‍ത്ഥന നടത്തുന്നുവെന്ന് നാട്ടുകാര്‍ പൊലീസിനെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ആരോഗ്യപ്രര്‍ത്തകരും പൊലീസും ചേര്‍ന്ന് ഇയാളെ പിടികൂടി ക്വാറന്റൈന്‍ കേന്ദ്രത്തിലാക്കുകയായിരുന്നു.

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് 25,000 രൂപ പിഴ ഈടാക്കിയിട്ടുമുണ്ട്. തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചു. പീരുമേട് പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായിരുന്നു. ഇവിടെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തിയാണ് പാസ്റ്റര്‍ വീടുകളില്‍ എത്തി പ്രാര്‍ത്ഥന നടത്തിയത്. ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇയാളുമായി സമ്പര്‍ക്കത്തില്‍ വന്ന മുഴുവന്‍ വീട്ടുകാരും നിരീക്ഷണത്തിലായി.

മേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ആരോഗ്യവകുപ്പും പൊലീസും തീരുമാനിച്ചിട്ടുണ്ട്. റൂട്ട് മാപ്പ് പരിഗണിച്ചത് പീരുമേട്ടില്‍ ആറ് വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണാക്കിയിട്ടുണ്ട്. നിരീക്ഷണത്തില്‍ കഴിയുന്ന ഒരാളുടെ വീട്ടിലെത്തിയപ്പോള്‍ അവിടെയുള്ളവരും പ്രദേശവാസികളും പാസ്റ്ററെ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു. എന്നാല്‍ ഇത് ചെവിക്കൊള്ളാതെ അദ്ദേഹം വീട്ടിനകത്തുകയറി പ്രാര്‍ത്ഥന നടത്തിയതായും നാട്ടുകാര്‍ പരാതിപ്പെട്ടിട്ടുണ്ട്. ഇയാളെ സഭ ചുമതലകളില്‍ നിന്ന് നീക്കി.


Like it? Share with your friends!

326
24 Web Desk

0 Comments

Your email address will not be published. Required fields are marked *