224

വിദേശത്ത് നിന്ന് വരുന്നവരുടെ ക്വാറന്റീൻ മാർഗ മാനദണ്ഡങ്ങളിൽ ഇളവുകളുമായി കേന്ദ്ര സർക്കാർ. ഓഗസ്റ്റ് 8 മുതൽ വിദേശ രാജ്യത്ത് നിന്നും വരുന്നവർക്ക് കൊറോണ നെഗറ്റീവ് സർട്ടിഫിക്കേറ്റ് ഉണ്ടെങ്കിൽ ഇൻസ്റ്റിറ്റിയൂഷൻ ക്വാറന്റീന്റെ ആവശ്യമില്ല.

ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. യാത്രയ്ക്ക് 96 മണിക്കൂർ മുമ്പ് തന്നെ ഈ ടെസ്റ്റ് നടത്തിയിരിക്കണം. വ്യാജ മെഡിക്കൽ സെർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കെതിരെ നടപടിയെടുക്കും.

ഗർഭം, അടുത്ത ബന്ധുവിന്റെ മരണം, രോഗം, പത്ത് വയസിൽ താഴെയുള്ള മക്കൾക്കായി നാട്ടിലേക്ക് വരിക പോലുള്ള
അടിയന്തര ആവശ്യങ്ങൾക്കായി വിദേശത്ത് നിന്ന് വരുന്നവർക്ക് ഏഴ് ദിവസത്തെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ- ഏഴ് ദിവസത്തെ ഹോം ക്വാറന്റീൻ എന്നതിന് പകരം 14 ദിവസത്തെ ഹോം ക്വാറന്റീന് ആവശ്യപ്പെടാം.

ക്വാറന്റീൻ മാനദണ്ഡങ്ങളിൽ ഇളവ് വേണമെങ്കിൽ www.newdelhiairport.in എന്ന പോർട്ടലിൽ 72 മണിക്കൂർ മുമ്പ് അപേക്ഷിക്കണം. സർക്കാരിന്റെ തീരുമാനം അന്തിമമായിരിക്കും. ഓഗസ്റ്റ് 8 രാത്രി 12.01 മണി മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും.

കൊറോണ നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് മേൽപറഞ്ഞ പോർട്ടലിൽ അപ്ലോഡ് ചെയ്തിരിക്കണം. വിമാനത്താവളത്തിലും ടെസ്റ്റ് റിപ്പോർട്ട് ഹാജരാക്കണം.

എല്ലാ യാത്രക്കാരും ആരോഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്തിരിക്കണം. രോഗലക്ഷണങ്ങളില്ലാത്ത യാത്രക്കാരെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കുകയുള്ളു. രോഗ ലക്ഷണമുള്ളവരെ ഉടനടി ക്വാറന്റീനിലേക്ക് മാറ്റും.

ഹോം ക്വാറന്റീനിനായി അപേക്ഷിച്ചവർക്ക് പുറമെയുള്ള എല്ലാ യാത്രക്കാരെയും ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിനായി കൊണ്ടുപോകും.


Like it? Share with your friends!

224
meera krishna

0 Comments

Your email address will not be published. Required fields are marked *